കൂടത്തായി കൊലപാതക പരമ്പരയുമായി സാദൃശ്യമുള്ള സന്ദര്‍ഭങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന സ്വകാര്യ ചാനലിലെ 'കൂടത്തായി ദ ഗെയിം ഓഫ് ഡെത്ത് സീരിയലിന് കോടതി സ്റ്റേ തുടരും
കൂടത്തായി കൊലപാതക പരമ്പരയുമായി സാദൃശ്യമുള്ള സന്ദര്‍ഭങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന സ്വകാര്യ ചാനലിലെ 'കൂടത്തായി ദ ഗെയിം ഓഫ് ഡെത്ത്' എന്ന സീരിയലിന് കോടതി സ്റ്റേ തുടരും . കേരളത്തിൽ ഏറെ വിവാദമായ കൂടത്തായി കൊലപാതക പരമ്പരയുമായി സാദൃശ്യമുള്ള സന്ദര്‍ഭങ്ങളാണ് സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ ഉള്ളതെന്നു കാട്ടി പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണ്‍ ആണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേസിലെ മുഖ്യ സാക്ഷിയായ അന്താനത്ത് മുഹമ്മദിന്റെ ഹര്‍ജിയിലായിരുന്നു ഇത്. ഈ ഹര്‍ജിയിലാണ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയത്.
സീരിയലിന്റെ സ്ക്രിപ്റ്റ് ലഭ്യമല്ലാത്തതിനാല്‍ മൊത്തം കഥയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കൊലപതാക പരമ്പരയിലെ മൂന്നെണ്ണത്തില്‍ അന്വേഷണം തുടരുകയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി വിധി പറയാന്‍ മാറ്റിയ കോടതി അതുവരെ സീരിയലിന്റെ പ്രദര്‍ശനത്തിനുള്ള സ്റ്റേ തുടരാന്‍ നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha