പമീല ആന്ഡേഴ്സണ് അഞ്ചാമതും വിവാഹിതയായി...
അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്ഡേഴ്സണ് വിവാഹിതയായി. ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണ്‍ പീറ്റേഴ്സ് ആണ് വരന്. നടിയുടേത് ഇത് അഞ്ചാം വിവാഹമാണ്. കഴിഞ്ഞ 20ന് കാലിഫോര്‍ണിയയിലെ മാലിബുവില്‍ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ബേവാച്ച്, സ്കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി പ്രശസ്തയാവുന്നത്. ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭര്‍ത്താവ്. 1995ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തില്‍ പമീലയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്.
https://www.facebook.com/Malayalivartha