ചില സമയങ്ങളില്‍ ചില കുറവുകള്‍ ഞാന്‍ അറിയാതെ പോകുന്നത് ഈ രണ്ടുപേര്‍ കാരണമാണ്... എനിക്ക് നല്ല ഒരു ജീവിതം കിട്ടാന്‍ കാരണവും ഈ രണ്ടുപേരാണ്; മനസ് തുറന്ന് ആദിത്യന്
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ആദിത്യനും അമ്പിളിയും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ജീവിതത്തില്‍ ഇരുവരും ഒന്നിച്ചത് കഴിഞ്ഞ വര്‍ഷം ആയിരുന്നു. ഇരുവരുടെയും വിവാഹവും, കുഞ്ഞിന്റെ ജനനവും എല്ലാം ഓണ്‍ലൈന്‍ ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ വരെ ഇരുവരും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. അമ്പിളിയുടെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ ആദിത്യന് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇപ്പോള്‍ വൈറല്‍ ആണ്.' എന്നും ഞങ്ങള്‍ക്ക് ഒപ്പം ആയുസ്സും ആരോഗ്യവുമായി നിങ്ങള്‍ ഉണ്ടാകാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ചില സമയങ്ങളില്‍ ചില കുറവുകള്‍ ഞാന്‍ അറിയാതെ പോകുന്നത് ഈ രണ്ടുപേര്‍ കാരണമാണ്. ചില പിണക്കവും പരിഭവവും ഒക്കെ ഉണ്ടായാലും മനസ്സില്‍ വലിയ സ്ഥാനം ആണ്. ഇന്ന് എനിക്ക് നല്ല ഒരു ജീവിതം കിട്ടാന്‍ കാരണവും ഈ രണ്ടുപേരാണ്. ഈശ്വരന് ആയുസ്സും ആരോഗ്യവും കൊടുത്ത് എന്നും ഞങ്ങള്‍ക്ക് ഒപ്പവും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഒപ്പവും ഉണ്ടാകട്ടെ. അപ്പോള്‍ വിവാഹ വാര്‍ഷിക ദിന മംഗള ആശംസകള്‍.' എന്നാണ് ആദിത്യന് ഫേസ് ബുക്കില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അമ്ബളിയുടെ അച്ഛനും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്നു. ചിലര്‍ ആദിത്യന്റെ വാക്കുകളെ പ്രശംസിച്ചു.
https://www.facebook.com/Malayalivartha