Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്‍ കെ സെബാസ്റ്റ്യന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു: രക്ഷാപ്രവർത്തനം നടത്തിയത് ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്ന്: ബസുകള്‍ നിര്‍ത്തുന്നതിന് വേണ്ടി റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച താഴ്ചയാണ് അപകട കാരണമെന്ന് നാട്ടുകാര്‍; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോഷൻ കഴിയുന്നത് ചാല മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ- റോഷന്റെ തിരിച്ച് വരവിന് വേണ്ടി പ്രാർത്ഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും

10 FEBRUARY 2020 10:53 AM IST
മലയാളി വാര്‍ത്ത

ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്‍ കെ സെബാസ്റ്റ്യന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചാണ് പരിക്കേറ്റത്. കണ്ണൂര്‍ എ കെ ജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റോഷനും സഹോദരന്‍ അശ്വിനും എറണാകുളത്ത് പരിപാടി അവതരിപ്പിക്കാനായി കാറില്‍ പുറപ്പെട്ടതായിരുന്നു. അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഡിവൈഡര്‍ മറികടന്ന് കാറില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിനുശേഷം വാഹനം തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അശ്വിനും ഗുരുതര പരിക്കുണ്ട്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുടുണ്ട് .

ലോറി ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപടകത്തിന് കാരണമെന്ന വിലയിരുത്തലുമുണ്ട്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ താരമായിരുന്ന റോഷൻ ഗാനമേളാരംഗത്തും സജീവമാണ്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് റോഷന്‍ എന്ന ഗായകനെ മലയാളികള്‍ അറിയുന്നത്. പരിപാടിയില്‍ വിജയി ആയില്ലെങ്കിലും റോഷന്റെ പാട്ടുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിന് ശേഷം ചലച്ചിത്ര ഗാന രംഗത്ത പിന്നണി ഗായകനായും ഗാനമേളകളിലും മറ്റ് സ്റ്റേജ് ഷോകളിലും താരമായി മുന്നേറുകയായിരുന്നു റോഷന്‍.

റോഷന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ചാല മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് റോഷന്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. റോഷന്റെ തിരിച്ച് വരവിന് വേണ്ടി വീട്ടുകാരും നാട്ടുകാരും സോഷ്യല്‍ മീഡിയയും പ്രാര്‍ത്ഥനയിലാണ്. ചെട്ടിപ്പീടിക സ്വദേശികളായ ശശീന്ദ്രന്റെയും ഇന്ദിരയുടേയും മകനാണ് റോഷന്‍. ലോറിയുടെ ഡ്രൈവര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (14 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (16 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (22 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (29 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (53 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends