ട്രാന്‍സിലെ പതിനേഴ് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ക്ക് കത്രിക; രംഗങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറാകാതെ സംവിധായകന് അന്‍വര്‍ റഷീദ്
ട്രാന്‍സിലെ പതിനേഴ് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ക്ക് കത്രിക. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് പതിനേഴ് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ആവ ആശ്യപ്പെട്ടത്.
എന്നാല്‍ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന് അന്‍വര്‍ റഷീദും തയ്യാറായില്ല. ഇതേത്തുടര്‍ന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെന്‍സറിങ് നീണ്ടുപോയാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടേയ്ക്കുമെന്നാണ് വിവരം. ഒരു മോട്ടിവേഷണല്‍ സ്പീക്കറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. നായികയായി നസ്രിയ എത്തും. ഫെബ്രുവരി പതിന്നാലിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha