വിജയ്യെ വീണ്ടും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കും... കൂടുതല്‍ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് നോട്ടീസ്
ദളപതി വിജയ്യെ ബുധനാഴ്ച മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ബിഗില്‍ എന്ന സിനിമയുടെ സാമ്ബത്തിക ഇടപാടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
തുടര്‍ന്ന് ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ചെന്നൈയിലെ പാനൂരിലുളള വിജയുടെ വീട്ടിലാണ് മണിക്കൂറുകളോളം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിത്. ഇപ്പോഴിതാ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന് നോട്ടീസ് അയച്ചിരിക്കുകയാണ്.
ബിഗില്‍ നിര്‍മ്മിച്ച എജിഎസ് എന്റര്ടെയ്ന്മെന്റിന്റെ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡും ചോദ്യം ചെയ്യലും നടന്നത്.വിജയ്ക്ക് പിന്നാലെ വിജയ്ക്ക് പിന്നാലെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനില്‍ തിരിച്ചെത്തിയിരുന്നത്. ഷൂട്ടിന് തിരിച്ചെത്തിയ സൂപ്പര്‍താരത്തെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സംഭവത്തിന് ശേഷം വിജയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വലിയ പിന്തുണയാണ് നടന് ലഭിച്ചിരുന്നത്.
https://www.facebook.com/Malayalivartha