മീനയുടെ പുത്തന്‍ ലുക്ക് വൈറലാകുന്നു...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീന. മലയാളത്തിലെ പ്രമുഖ നായകന്മാരുടെ കൂടെ അഭിനയിച്ച താരം കുട്ടികള്‍ക്ക് പോലും പ്രിയപ്പെട്ട അഭിനേയത്രി ആണ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുതിയ ലുക്കിലുള്ള ഫോട്ടോ ആണ് മീന ആരാധകരുമായി പങ്കുവച്ചത്.
മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ എട്ടു വര്‍ഷത്തോളം ബാലതാരമായി തിളങ്ങിയിരുന്നു മീന. പിന്നീട് നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലാണ് മീന അവസാനമായി അഭിനയിച്ചത്.
https://www.facebook.com/Malayalivartha