അച്ഛന്റെ അരികില്‍ നില്ക്കാന് നാണമില്ലേ... സോനത്തിന്റെ വസ്ത്രത്തെ വിമര്‍ശിച്ച് ആരാധകര്‍
ഇപ്പോഴിതാ പ്രിയങ്കയ്ക്ക് ശേഷം വസ്ത്രധാരണത്തിന്റെ പേരില്‍ സോനത്തിന് നേരെയാണ് വിമര്‍ശനങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഫോട്ടോയ്ക്ക് നിരവധി പേരാണ് വിമര്‍ശന കമന്റുകളുമായി എത്തിയത്. ആദിത്യ റോയ് കപൂറും ദിഷ പട്നാനിയും ഒന്നിച്ച മലംഗ് സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് പിതാവ് അനില്‍ കപൂറിനൊപ്പം എത്തിയപ്പോള്‍ സോനം ധരിച്ച വസ്ത്രമാണ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്. വൈഡ് നെക്ലൈനോടുകൂടിയ ബ്ലാക്ക് വസ്ത്രമാണ് സോനം ധരിച്ചത്. വസ്ത്രത്തിന് ഇണങ്ങുന്ന ഡയമണ്ട് നെക്ലേസും കമ്മലുമാണ് സോനം അണിഞ്ഞത്. അച്ഛന്റെ അരികില്‍ ഈ രീതിയില്‍ വസ്ത്രം ധരിച്ച് നില്ക്കാന് വിഷമകരമായി തോന്നുന്നില്ലേയെന്നായിരുന്നു ഒരാളുടെ കമന്റ്.
സോനത്തിന് നാണമില്ലേ ഇത്തരം വസ്ത്രം ധരിക്കാനെന്നാണ് മറ്റു ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, സോനത്തെ പിന്തുണച്ചും ഒരു കൂട്ടര് കമന്റ് ചെയ്തിട്ടുണ്ട്. അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് ജനങ്ങളുടെ തെറ്റായ കാഴ്ചപ്പാടെന്നായിരുന്നു ഒരാളുടെ കമന്റ്. ഒരാള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മറ്റൊരു കമന്റ്. ചിത്രത്തില്‍ അനില്‍ കപൂര്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha