പുതിയ ലുക്കില്‍ സണ്ണി ലിയോണ്‍ ലാക്മേ ഫാഷന്‍ ഷോയില്‍
ബോളിവുഡ് താരം സണ്ണിലിയോണ്‍ ലാക്മേ ഫാഷന്‍ ഷോയില്‍ അണിഞ്ഞ ട്രസ്സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. കറുത്ത ടീ ഷര്‍ട്ടും, അയഞ്ഞ ജാക്കറ്റും, അതിമനോഹരമായ ബൂട്ട്സും സണ്ണി ലിയോണിന്റെ ബോള്‍ഡ് ലുക്കിന് മാറ്റ് കൂട്ടി. അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് വലിപ്പംകൂടിയ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ഓരോ മോഡലുകളും ഇന്ത്യന്‍ സ്ത്രീകളുടെ കരുത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. സണ്ണിയെ കൂടാതെ രാകുല്‍ പ്രീത് സിങ്ങും, നേഹ ധൂപിയയും ലോകോത്തര ഫാഷന്‍ ഡിസൈനര്‍മാര്‍ തയ്യാറാക്കിയ വസ്ത്രങ്ങളില്‍ കൂടുതല്‍ സുന്ദരികളായി. അളകളവുകളുടെ സൗന്ദര്യ ശാസ്ത്രത്തെ തിരുത്തി എഴുതുന്ന, ഓവര്‍ സൈസ് വസ്ത്രങ്ങളെ കരുത്തിന്റെ പ്രതീകമായി കാണുന്ന യുവതലമുറയാണ് ഇന്ത്യയിലേതെന്ന് അജിയോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനീത് നായര്‍ പറഞ്ഞു. ലോകത്തിലെ മികച്ച ഡിസൈനര്‍മാര്‍ അണിനിരക്കുന്ന ലാക്മെ ഫാഷന്‍ വീക്കിന്റെ സമ്മര്‍ റിസോര്‍ട്ട് പതിപ്പ് ഫെബ്രുവരി 16ന് അവസാനിക്കും.
https://www.facebook.com/Malayalivartha