Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

സാറില്ലെങ്കില്‍ ഈ ഷോ വെറും സീറോ... ബിഗ് ബോസ് താരം ഡോ.രജിതിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്

24 FEBRUARY 2020 07:17 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ജനകീയനായ താരം ഡോക്ടര്‍ രജിത് ആണ്. സാമൂഹ്യ മാധ്യമങ്ങളിലും ഫാന്‍സ് അസോസിയേഷനുകളും ഏറ്റവും സജീവമായി നില്‍ക്കുന്നത് ഡോക്ടര്‍ രജിത് തന്നെയാണ്. ഇപ്പോളിതാ അദ്ദേഹത്തെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷറഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്. അജിത്തിനെ വീണ്ടും മത്സരത്തില്‍ മലയാളികള്‍ എങ്ങനെയാണ് പിന്തുണയ്ക്കണമെന്ന് കുറിപ്പില്‍ അദ്ദേഹം വിശദമാക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

' ബിഗ് ബോസ് എന്ന പരിപാടി കണ്ടു അതില്‍ നടക്കുന്ന അന്യായം കണ്ട് അദ്ദേഹത്തോട് സഹതാപം തോന്നിയെങ്കിലും അദ്ദേഹത്തിന് ഇപ്പോള്‍ വേണ്ടത് സഹതാപമല്ല., ജനലക്ഷങ്ങളുടെ പിന്‍ന്തുണയാണ്, അത് അദ്ദേഹത്തിന് ഇപ്പോള്‍ ലഭിക്കുന്നുമുണ്ട്.
വിളിക്കാവുന്ന ആക്ഷേപവാക്കുകള്‍ മുഴുവന്‍ അദ്ദേഹത്തിന്റെമേല്‍ ചാര്‍ത്തി വ്യക്തിഹത്യ നടത്തിയവരെ ജനങ്ങള്‍ പുച്ചിച്ച്തള്ളികഴിഞ്ഞു. അവരില്‍ പലരും ജനങ്ങളുടെ വെറുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. ചിലര്‍ സമൂഹത്തില്‍ സദാചാരവിരുദ്ധത, പരദൂഷണം, ആക്ഷേപകഥകള്‍, അക്രമം, മോഷണം എന്നീ സ്വഭാവ വിശേഷങ്ങളുമായ് വന്നപ്പോള്‍ ഇതെല്ലാം കളിയുടെ ഭാഗമാണന്ന് അവര്‍ക്ക് മാത്രമേ തോന്നിയിട്ടുള്ളു. കുടുബ പ്രേക്ഷകര്‍ ഇതിനൊക്കെ ശക്തമായ എതിര്‍പ്പോടെയും വെറുപ്പോടെയുമാണ് അതിനെ വിലയിരുത്തിയത്. ഇങ്ങിനെയൊക്കെ നടക്കുമ്‌ബോള്‍, പലതിനോടും വിയോജിപ്പും പരാതിയുമായ് ഞാന്‍ പോകുമ്‌ബോള്‍..എനിക്ക് നേരില്‍ പരിചയമില്ലാത്ത രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായ് ഞാനൊരു അന്വേഷണശ്രമം നടത്തി. സത്യസന്ധമായ അന്വേഷണം.'
അതിന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു.. വെറും നന്മമരമല്ല. നന്മയുടെ പൂമരമാണ് രജിത് സാര്‍. എന്നും പൂത്തുനിലക്കുന്ന പൂമരം. അദ്ദേഹം ചെയ്യുന്ന സഹജീവി സഹായങ്ങള്‍ നമ്മുടെയെല്ലാം കണക്കു കൂട്ടലുകള്‍ക്കുമപ്പുറമാണ്.. ക്യാന്‍സര്‍ ബാധിച്ച വിദ്യാര്‍ത്ഥിയെ ലക്ഷങ്ങള്‍ മുടക്കി സുഖമാക്കിയത്, സ്‌കൂള്‍ തുറക്കുമ്‌ബോള്‍ നിര്‍ദ്ധനരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ പാഠപുസ്തകങ്ങള്‍, യൂണിഫോം, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍, പട്ടിണി കൊണ്ട് വിഷമിക്കുന്നവര്‍ക്ക് ഭക്ഷണത്തിനുള്ള വക, മൂക ബധിര വിദ്യാര്‍ത്ഥികള്‍ക്ക് സഹായം അവരോടൊപ്പം സമയം കണ്ടെത്തി ചിലവഴിക്കുന്നു, അദ്ദേഹം പ്രസംഗിക്കാന്‍ പോകുന്നയിടങ്ങളില്‍ നിന്നും മറ്റും കിട്ടുന്ന ചെറിയ തുകകള്‍ ചേര്‍ത്ത് വെച്ച് കൃത്യമായ കണക് സൂക്ഷിച്ച്‌വെച്ച് അത് ഗാന്ധിഭവന്‍ അനാഥാലയത്തിന് നല്കിയത്ള്‍പ്പടെ ,
സഹായം ചോദിച്ചു ചെല്ലുന്നവരെ മാത്രമല്ല സഹായവും സാന്ത്വനവും അര്‍ഹതപ്പെട്ടവര്‍ക്ക് അങ്ങോട്ട് ചെന്നു സഹായിക്കുന്ന വ്യക്തിത്വം.. . സത്യവും ധര്‍മ്മവും നീതിയും വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയുലുടെ കാണിച്ചു കൊടുക്കാനുള്ളതാണന്നാണ് അദ്ദേഹത്തിന്റെ രീതി. ഇതില്‍ കൂടുതല്‍ എന്തു നന്മയാണ് ഒരാളില്‍ നിന്നും പ്രതീക്ഷിക്കേണ്ടത് .
ഇങ്ങനെയുള്ള മനുഷ്യര്‍ അന്യം നിലക്കുന്ന ഈ കാലഘട്ടത്തില്‍.. രജിത് സാര്‍. താങ്കളെ ഓര്‍ത്ത് ഓരോ മലയാളികളും അഭിമാനിക്കുന്നു. അത് കൊണ്ടാണ് ഞാനിതെഴുതാനും കാരണമായത്. അദ്ദേഹം ഈ കൂട്ടത്തില്‍ വന്നു പെട്ടതെന്തിനെന്നു ചോദിക്കുമ്‌ബോള്‍, ഞങ്ങളെ സംബന്ധിച്ചു ഇതില്‍ വന്നുപ്പെട്ടത് കൊണ്ടാണ് ഞങ്ങള്‍ക്ക് സാറിനെ കൂടുതല്‍ അടുത്തറിയാന്‍ പറ്റിയത്. സാര്‍ ഇവിടെയും ഹീറോ തന്നെ.
സാറില്ലെങ്കില്‍ ഈ ഷോ വെറും സീറോ. സാറിനെതിരെയുള്ള തിന്‍മകളുടെ കൂട്ടായ്മയാണ് പ്രേക്ഷകരെ അലോരസപ്പെടുത്തുന്നത്. പ്രേക്ഷകര്‍ രജിത് സാറിനെ കൂടുതല്‍ സ്‌നേഹിക്കാനെ അത്തരത്തിലുള്ള പ്രവണതകള്‍ ഉപകരിക്കുവെന്നു വിഢികള്‍ക്ക് മനസ്സിലാവില്ല.
താരങ്ങള്‍ തീറ്റിപ്പോറ്റുന്ന ഫാന്‍സിനെക്കുറിച്ച് അടുത്തറിയാവുന്ന എന്നെ ആശ്ചര്യപ്പെടുത്തുന്നത് എന്തെന്നാല്‍ ,ഒരു താരത്തിനും ലഭിക്കാത്ത , കേരളം ഇന്നുവരെ കാണാത്ത ഒരത്ഭുത പ്രതിഭാസമാണ്
രജിത് സാറിന്റെ ഫാന്‍സും, ആര്‍മിയും.
ലോകത്തിന്റെ പല ഭാഗങ്ങളിലും.. ജാതി മത വര്‍ണ്ണ രാഷ്ട്രീയങ്ങള്‍ക്കതീതമായ് ദിനംപ്രതി വര്‍ദ്ധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
സംശയമില്ല അദ്ദേഹം അതിന് തികച്ചും അര്‍ഹനുമാണ്. രജിത് സാര്‍ ഈ മത്സരത്തില്‍ വിജയിച്ച് വരണമെന്നു 99% പ്രേക്ഷകരും ആഗ്രഹിക്കുന്നു..സത്യസന്ധമായ വിധിയാണ് ഉണ്ടാവുന്നതെങ്കില്‍ അങ്ങിനെയെ സംഭവിക്കൂ ഉറപ്പാ.നമുക്ക് കാത്തിരിക്കാം.. ഏതായാലും ഞാനും രജിത് സാറിന്റെ ഫാനായി മാറി. കട്ട ഫാന്‍. അതേ രജിത് സാര്‍ എന്ന ആ പൂമരം എന്നുമെന്നും പൂത്തുലഞ്ഞു നിലക്കട്ടെ. ആലപ്പി അഷറഫ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (1 minute ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (13 minutes ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (25 minutes ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (31 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (48 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (1 hour ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (7 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

Malayali Vartha Recommends