അധിക്ഷേപങ്ങള്‍ പരിധി വിടുന്നു... പ്രയാഗ മാര്ട്ടിന്
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന അധിക്ഷേപങ്ങള്‍ പരിധി വിടുന്നതായി മലയാളത്തിന്റെ പ്രിയ താരം പ്രയാഗ മാര്ട്ടിന്. പ്രയാഗിക്കെതിരെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ പരിധിവിടുന്ന സാഹചര്യത്തിലാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു വ്യക്തിയുടെമേല്‍ ആളുകള്‍ ഇത്തരത്തില്‍ സ്വാതന്ത്ര്യമെടുക്കുന്നത് വേദനാജനകമാണെന്നും പ്രയാഗ പറയുന്നു. 'ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്ബാര്‍' ഇത്തരത്തില്‍ വളരെ മോശം കമന്റുകളാണ് പലരും എഴുതുന്നത്. എന്നാല്‍ ഇവരെ പോലെ തനിക്ക് തരം താഴാന്‍ കഴിയില്ലെന്നും പ്രയാഗ പറയുന്നു. പ്രയാഗയ്ക്ക് നേരെ ഇതിനു മുന്‍പും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയ്ക്കൊപ്പം തന്നെ പഠനവും മുന്നോട്ട് കൊണ്ടുപോകുന്ന താരമാണ് പ്രയാഗ മാര്ട്ടിന്. ദീപക് പറമ്ബോല് നായകനാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ പുതു ചിത്രം.
https://www.facebook.com/Malayalivartha