ഫൊറന്‍സികില്‍ ടോവിനോയെയും മംമ്തയെയെയും ട്രോളി അജു വര്ഗീസിസ്
ഫൊറന്‍സിക് എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ നടന് ടൊവിനോ തോമസിനെയും നടി മംമ്തയേയും ട്രോളി നടന് അജു വര്‍ഗീസ്. 'ടൊവിനോ: മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത് മംമ്ത: നടു വളഞ്ഞൊടിഞ്ഞു, എവിടെടോ തെളിവ് ? റോണി: ഉം ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്' എന്നാണ് ഫൊറന്‍സിക് എന്ന ചിത്രത്തിലെ ടൊവിനോയുടെയും മംമ്തയുടെയും റോണിയുടെയും ചിത്രം പങ്കുവച്ച് അജു ട്രോളിയത്. അതേസമയം, തമാശയ്ക്കു പറഞ്ഞതാണെങ്കിലും സിനിമയുടെ ട്രെയ്ലര് തന്നെ ത്രില്ലടിപ്പിച്ചെന്നും റിലീസിനായി കാത്തിരിക്കുകയാണെന്നും അജു പറയുന്നു. സൈക്കോ കില്ലറുടെ കഥ പറയുന്ന ഫൊറന്‍സിക്, അഖില്‍ പോള്‍അനസ് ഖാന് എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഫൊറന്‍സിക് ഉദ്യോഗസ്ഥനായി ടൊവിനോ എത്തുന്നു. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം.
https://www.facebook.com/Malayalivartha