Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

രണ്ട് കാരണങ്ങളാൽ ഞാൻ രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്; പൃഥ്വിയുടെ മേക്കോവറിൽ ഞെട്ടി ആരാധകർ ; ആട് ജീവിതത്തിനായുള്ള തയ്യാറെടുപ്പിൽ നടൻ; വൈറലായി താരത്തിന്റെ ഫേസ്ബുക് പോസ്റ്റ്

01 MARCH 2020 11:06 AM IST
മലയാളി വാര്‍ത്ത

നല്ല കട്ടത്താടി പെന്‍സിലുപോലുള്ള ശരീരം, ഗംഭീര മേക്കോവറായിരുന്നു പൃഥ്വിരാജിന്റേത്, ഒരു നടന്‍ എന്ന നിലയില്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി തീരാവുന്ന ആടുജീവിതത്തിനായുളള തയ്യാറെടുപ്പിലാണ് നടന്‍ പൃഥ്വിരാജ് ഇത്തരത്തില്‍ ഒരു മേക്കോവര്‍ നടത്തിയത്. ചിത്രത്തിലെ ഒരു ഘട്ടം കഴിഞ്ഞുള്ള നജീബിനായുള്ള കഠിനമായ മേക്കോവറാണ് ആ മെലിഞ്ഞ ശരീരം

പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. നന്നേ മെലിഞ്ഞുള്ള പൃഥ്വിയുടെ ഈ രൂപം തന്നെയാണ് കുറച്ചു നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഇപ്പോള്‍ നജീബാകാന്‍ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കഠിനമായ മെയ്ക്കോവറിന്റെ അവസാന ഘട്ടത്തിനായി താന്‍ രാജ്യത്ത് മാറി നില്‍ക്കുകയാണെന്ന് പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നു. തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ മെയ്ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്നാണ് താന്‍ കരുതുന്നതെന്നും പൃഥ്വി വ്യക്തമാക്കുന്നു

പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കഠിനമായിരുന്നു. ആടുജീവിതത്തിനായി പുറപ്പെടുമ്പോള്‍, ഞാന്‍ എനിക്ക് മുന്നില്‍ മനപൂര്‍വം ഒരു ലക്ഷ്യം വച്ചിട്ടിലായിരുന്നു. എനിക്ക് കഴിയുന്നിടത്തോളം ഭാരം കുറയ്ക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നിരിക്കാം.

അടുത്ത രണ്ടാഴ്ച ഞാന്‍ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്. ഇന്ന് രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്. ഒന്ന്, ഷെഡ്യൂള്‍ ആരംഭിക്കുന്നതിനുമുമ്പ് ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു, രണ്ട്, എന്റെ പരിവര്‍ത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു.

അതെ, ഞാന്‍ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാന്‍ സ്വയം വാഗ്ദാനം ചെയ്തതുപോലെ, ഞാന്‍ എന്നെ പൂര്‍ണമായും നല്‍കുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടര്‍ന്നുള്ള മുഴുവന്‍ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാന്‍ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും. ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഉള്‍ക്കൊണ്ട് ഞാന്‍ എന്നെത്തന്നെ പ്രചോദിപ്പിക്കും.

ഈ ഘട്ടത്തില്‍, എന്റെ ഉള്ളില്‍ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല കാരണങ്ങളാലും അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാന്‍ കരുതുന്നു. മരുഭൂമി അവന് നേരെ തൊടുത്തുവിട്ട എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ആഗ്രഹത്തിനും, പ്രപഞ്ചത്തിലുള്ള അവന്റെ വിശ്വാസത്തിനും മുന്നില്‍ തകര്‍ന്നു തരിപ്പണമായി.. ആടുജീവിതം! ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുമ്പോള്‍...പൃഥ്വിരാജ് കുറിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (3 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (4 hours ago)

Malayali Vartha Recommends