സപ്പോര്‍ട്ടിംഗ് റോളുകളില്‍ നിറഞ്ഞുനിന്ന നടി പദ്മജ ആത്മഹത്യ ചെയ്ത നിലയിൽ

ദാമ്പത്യ ബന്ധം വേർപെടുത്തിയ നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സിനിമകളിലും സീരിയലുകളിലും സപ്പോര്‍ട്ടിംഗ് റോളുകളില്‍ അഭിനയിച്ചിരുന്ന പി പദ്മജയാണ് തിരുവോട്ടിയൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് പവനോടൊപ്പം രണ്ട് മാസം മുമ്പ് വാടകയ്ക്ക് എടുത്ത കലടിപേട്ടിലെ വീട്ടിലായിരുന്നു താമസം. ഇരുവർക്കുമിടയിലെ ദാമ്പത്യ തർക്കത്തെത്തുടർന്ന് പദ്മജ കഴിഞ്ഞ മാസം ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞതയും തുടര്‍ന്ന് അയാള്‍ ആന്ധ്രയിലേക്ക് താമസം മാറ്റിയതായും പോലീസ് പറഞ്ഞു. രണ്ട് വയസുള്ള മകൻ ബന്ധുവിന്റെ വീട്ടിലാണ്.
സാമ്പത്തിക പ്രശ്നങ്ങളാണ് പദ്മജ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി സഹോദരിയോട് വീഡിയോ കോളിലൂടെ ഇതിൽ ആശങ്ക പങ്കുവച്ചിരുന്നു. രണ്ട് ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയ വീട്ടുടമസ്ഥ എസ് കാശിനാഥന്‍ സംശയം മൂലം തിരുവോട്ടിയൂര്‍ പോലീസിനെ വിവരമരിയിക്കുകയും തുടര്‍ന്ന് പോലീസ് സംഘമെത്തി വീട് തുറന്നപ്പോള്‍ പദ്മജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നല്ല വേഷങ്ങൾ കിട്ടാത്തതിലും പദ്മജ ദുഃഖിതയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ സ്റ്റാന്‍ലി ആശുപത്രിയിലേക്ക് മാറ്റി
https://www.facebook.com/Malayalivartha
























