Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

പുരുഷന്മാരേക്കാള്‍ കൂടുതല്‍ എന്നെ കുത്തി നോവിച്ചത് സ്ത്രീകളാണ്... സമീറ റെഡ്ഡിയുടെ വാക്കുകള്‍

07 MARCH 2020 09:34 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സിനിമ ലോകത്തെ പ്രമുഖ നടിയാണ് സമീറ റെഡ്ഢി. വിവാഹത്തോടെ സിനിമാലോകത്തോട് സമീറ താല്‍കാലികമായി വിടപറഞ്ഞു. ഇപ്പോള്‍ താരം തന്റെ രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. തന്റെ ആദ്യപ്രസവത്തില്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് സമീറ മുന്‍പ് പല തവണ മനസ് തുറന്നിരുന്നു. പ്രസവാനന്തര വിഷാദത്തെ കുറിച്ച് സമീറ റെഡ്ഢി ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്.

സമീറ റെഡ്ഡിയുടെ വാക്കുകള്‍:

'' അത്യാവശ്യം നല്ല ഉയരമുള്ള നാല്‍പതുകളില്‍ എത്തി നില്‍ക്കുന്ന ബോഡിഷെയിമിങ്ങിന് ഇരയായിക്കൊണ്ടിരിക്കുന്ന വനിതയാണ് ഞാന്‍. എന്നാല്‍ ഞാനിങ്ങനെയാണെന്ന് അംഗീകരിക്കുന്നതിന് മുന്‍പ് തടി കുറയ്ക്കാന്‍ വേണ്ടി പട്ടിണി കിടന്ന ഒരു കാലമുണ്ടായിരുന്നു. പ്രസവശേഷമുള്ള ഞാന്‍ ആ പഴയ ഞാനല്ല എന്ന തിരിച്ചറിവിലേക്ക് ഏറെ കഷ്ടപ്പെട്ടാണ് എത്തിയത്. ഗര്‍ഭവും പ്രസവവും ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് എന്നോട് ആരും പറഞ്ഞുതന്നിരുന്നില്ല. ഞാനെപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നത് സിനിമയിലും പരസ്യത്തിലുമൊക്കെ കാണുന്ന ആകാരവടിവുള്ള കൂള്‍ മോം ആകുമെന്നായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല.
എട്ടുമാസത്തോളം എനിക്ക് ബെഡ്‌റെസ്റ്റായിരുന്നു. സിസേറിയനിലൂടെയാണ് മകന്‍ ജനിച്ചത്. ഗര്‍ഭിണിയാകുന്ന സമയത്ത് 72 കിലോയായിരുന്നു എന്റെ ഭാരം. പ്രസവശേഷം അത് 105 കിലോയായി. തടി കൂടിയതോടൊപ്പം ഹോര്‍മോണുകളുടെ ബാലന്‍സും തെറ്റി. പ്രസവാനന്തര വിഷാദമെന്ന അവസ്ഥയാണ് എനിക്കെന്ന് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. കയ്യിലൊരു ഓമനക്കുഞ്ഞ്, സുന്ദരമായൊരു വീട്, സ്‌നേഹസമ്ബന്നനായ ഭര്‍ത്താവ് എല്ലാം എനിക്കുണ്ട്. കുഞ്ഞുണ്ടായശേഷം വീട്ടില്‍ നിറയുന്ന കളിചിരികളെക്കുറിച്ചും അവന്റെ കൊഞ്ചലുകളെക്കുറിച്ചുമൊക്കെ എല്ലാവരും പറഞ്ഞു. പക്ഷെ അപ്പോഴും ആരും എനിക്കുണ്ടാകാന്‍ സാധ്യതയുള്ള പ്രസവാനന്തര വിഷാദമെന്ന അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല.
അതിനെക്കുറിച്ച് അറിയാത്ത അവസ്ഥയിലൂടെ കടന്നുപോയതുകൊണ്ടാണ് ഞാനിപ്പോള്‍ നിങ്ങളോടിതു തുറന്നു പറയുന്നത്. സോഷ്യല്‍മീഡിയയും പരസ്യങ്ങളുമെല്ലാം സെക്‌സി അമ്മമാരെക്കുറിച്ച് മാത്രമാണ് പറയുന്നത്. എന്റെ അടുത്ത് കിടക്കുന്ന ഞാന്‍ പ്രസവിച്ച എന്റെ കുഞ്ഞാണെന്ന ഓര്‍മപോലും എനിക്ക് ഇല്ലാതെയായി. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചുകൊണ്ടേയിരുന്നു. പ്രസവശേഷം ഒരാഴ്ചയോളം എനിക്കെന്താണ് സംഭവിച്ചതെന്ന് വേര്‍തിരിച്ചെടുക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. വിഷാദത്തില്‍ നിന്നും കരകയറിയ ശേഷം എന്നെ കാത്തിരുന്നത് ബോഡിഷെയിമിങ്ങായിരുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വാക്കുകള്‍ കൊണ്ട് കുത്തിനോവിച്ചത്. പുറത്തൊക്കെ പോകുമ്‌ബോള്‍ അവര്‍ എന്നോട് വന്ന് നിങ്ങള്‍ സമീറ റെഡ്ഢിയല്ലേ? നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്?. എങ്ങനെയാണ് ഇങ്ങനെയായതെന്ന് ചോദിക്കും? എന്റെ അറിവില്‍ പ്രസവശേഷം പഴയ ആകാരവടിവുള്ള ഒരു സ്ത്രീപോലുമില്ല. എന്നിട്ടാണ് സ്ത്രീകള്‍ എന്നെ ജഡ്ജ് ചെയ്തുകൊണ്ടിരുന്നത്.
ഞാനെന്റെ ശരീരത്തെ ഒരുപാട് വെറുത്തു. കണ്ണാടിയില്‍ എനിക്ക് എന്നെ കാണാന്‍ ഇഷ്ടമായിരുന്നില്ല. തടിവെച്ച എന്നെ കാണുമ്‌ബോള്‍ ഞാന്‍ കരയുമായിരുന്നു. പഴയ സമീറ എവിടെപ്പോയി എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. അതിനുള്ള കാരണം, എല്ലാവരും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നത് പഴയ സെക്‌സി സമീറ റെഡ്ഢിയെക്കുറിച്ച് മാത്രമാണ്. ഇപ്പോഴുള്ള എന്നെക്കുറിച്ച് ആരും സംസാരിച്ചില്ല. അത് എന്റെ അവസ്ഥയെ കൂടുതല്‍ മോശമാക്കി.ഒരു പ്രസവം കഴിഞ്ഞതോടെയാണ് എനിക്ക് തടി കൂടിയതെന്ന് സ്ത്രീകള്‍ പോലും മനസിലാക്കാതിരുന്നത് എന്നെ വേദനിപ്പിച്ചു. സാരമില്ല സമീറ, എല്ലാം ശരിയാകും എന്ന് ആരെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്ലെന്ന് ഞാന്‍ ആഗ്രഹിച്ചു.
ഭര്‍ത്താവ് എന്റെ അടുത്ത് വരുന്നത് പോലും ഞാന്‍ വെറുത്തു. എന്നാല്‍ അപ്പോഴൊക്കെയും അദ്ദേഹമെന്നെ ചേര്‍ത്തുപിടിച്ചു. രണ്ടാമതും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ഭയമായിരുന്നു, ഞാന്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപോകുമോയെന്ന്. എന്നാല്‍ അപ്പോഴേക്കും പ്രസവാനന്തരമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവതിയായി. ഇംപെര്‍ഫക്ഷനാണ് എന്റെ പെര്‍ഫക്ഷനെന്ന് ഞാനിന്ന് തിരിച്ചറിയുന്നു. എന്റെ വയറിലുണ്ടായ പാടുകളെ രണ്ട് യുദ്ധങ്ങള്‍ക്ക് സമാനമായ മുറിപ്പാടുകളെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സ്ത്രീകള്‍ എന്ന് സ്വയം ഇഷ്ടപ്പെടാന്‍ തുടങ്ങുന്നുവോ, അന്ന് ജീവിതവിജയത്തിലേക്കുള്ള പടവുകള്‍ കയറാന്‍ തുടങ്ങും.'' സമീറ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (14 minutes ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (35 minutes ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (55 minutes ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (1 hour ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (1 hour ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (1 hour ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (7 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (7 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (7 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (7 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (8 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (8 hours ago)

Malayali Vartha Recommends