ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ്, തന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ച് ഭാവന; ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഭാവന. നിരവധി കഥാപത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. ഇപ്പോഴിതാ ഭാവന പുതുതായി ഷെയര്‍ ചെയ്‍ത ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ലേബല്‍എംഡിസൈനേഴ്‍സിന് വേണ്ടി പ്രണവ് രാജ് എടുത്ത ഫോട്ടോയാണ് ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ് എന്ന അടിക്കുറിപ്പോടെയാണ് ഭാവന ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























