എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിന്റെ ആരാധകനാണ്... അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.... ട്രെയിലര്‍ കണ്ടതിന് ശേഷം മോഹന്‍ലാലിനോടുള്ള എന്റെ ആരാധന വര്‍ധിച്ചു; മോഹൻലാലിനെ കുറിച്ച് അമിതാഭ് ബച്ചന്‍

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് കൊണ്ട് ബോളിവുഡിന്റെ ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്. 'എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിന്റെ ആരാധകനാണ്. അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ട്രെയിലര്‍ കണ്ടതിന് ശേഷം താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്' എന്നാണ് ബിഗ് ബി ട്വിറ്ററില്‍ കുറിച്ചത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്. മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ, സുഹാസിനി, ഹരീഷ് പേരടി എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. മാര്‍ച്ച് 26 ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.
https://www.facebook.com/Malayalivartha

























