ആരോഗ്യ പരിപാലനത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സണ്ണി
സെലിബ്രിറ്റികള്‍ എപ്പോഴും തങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകിച്ച് ബോഡി ഷേപ്പിന്റെ കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്. ബോഡി ഷേപ്പിന്റെ കാര്യത്തില്‍ കൂടുതല്‍ സ്രദ്ധാലുക്കള് ബോളിവുഡ് താരങ്ങള്‍ തന്നെയാണ്. ബോളിവുഡ് താരങ്ങളില്‍ ആരോഗ്യ പരിപാലനത്തില്‍ ജാഗ്രത പുലര്‍ത്തുന്ന കാര്യത്തില്‍ സണ്ണിലിയോണ്‍ മുന്നില്‍ തന്നെയാണ്. നൃത്തം ചെയ്യുകയും മറ്റും ഉള്ളത് കൊണ്ട് സണ്ണി നയിക്കുന്നത് വ്യായാമമുറകളില്ലാത്ത ജീവിത ചര്യയെന്നു വിളിക്കാനാവില്ല. എന്നാല്‍ ജിമ്മില്‍ പരീക്ഷണം നടത്തുന്ന വ്യക്തി കൂടിയാണ് സണ്ണി. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ സണ്ണി തന്നെ പുറത്ത് വിട്ടിരിക്കുന്ന വര്‍ക്ക്ഔട്ട് വീഡിയോ.
മലക്കം മറിഞ്ഞു ബോഡി ബാലന്‍സിങ് നടത്തുന്ന സണ്ണിയാണ് ഈ വീഡിയോയില്‍ ഉള്ളത്. വര്‍ക്ക്ഔട്ട് എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് സണ്ണി പറഞ്ഞു തരും. മലയാള സിനിമയില്‍ സണ്ണി കഥാപാത്രമാവുന്ന ചിത്രം രംഗീലയുടെ വരവ് പ്രതീക്ഷിക്കുകയാണ് ആരാധകര്‍. ചിത്രം 2019ല്‍ തന്നെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. അടുത്തിടെ കൊറോണ ജാഗ്രതയുടെ ഭാഗമായി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും കൂടിയുള്ള പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഇരുവരും മുഖത്ത് മാസ്ക് ധരിച്ച് എയര്‍പോര്‍ട്ടില്‍ ഇരിക്കുന്ന ചിത്രമാണ് സണ്ണി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha