വിമര്‍ശിച്ചവര്‍ക്കെതിരെ ചുട്ടമറുപടിയുമായി നടി ഇഷ ഗുപ്ത

നടിമാരുടെ വസ്ത്രധാരണ രീതിയെ പറ്റി കമന്റ് പറയാന്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ കണ്ണും നട്ടിരിക്കുന്നവരാണ് കൂറെ സദാചാരവാദികള്‍. നടിമാര്‍ ഏതെങ്കിലും ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അപ്പോള്‍ തന്നെ ചിക്കി തിരയും. എന്തൊക്കെ കാണാം... എന്തൊക്കെ കാണുന്നില്ല എന്ന്. എപ്പോള്‍ സദാചാരവാദികളുടെ കണ്ണില്‍ പെട്ടിരിക്കുന്നത് ബോളിവുഡ് താരം ഇഷ ഗുപ്തയാണ്. ഇഷ ബിക്കിനിയിലും ടോപ് ഇല്ലാതെയുമൊക്കെ ഒരു ഫോട്ടോഷൂട്ടില്‍ അവതരിച്ചതാണ് സദാചാരവാദികളുടെ രോഷത്തിനിടയാക്കിയത്.
ഇഷയുടെ ഫോട്ടോ അതിമനോഹരമെന്നുള്ള കമന്റുകള്‍ക്കൊപ്പം തന്നെയാണ് വളരെ ക്രൂരമായ രീതിയിലുള്ള ചിലരുടെ കമന്റുകള്‍ ഉയര്‍ന്നത്. വേശ്യയെന്നു വിളിച്ചതിനു പുറമെ ഇഷയെ നാണമില്ലാത്തവളെന്നും ചിലര്‍ വിളിച്ചു. ഇഷ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെയാണ് തകര്‍ക്കുന്നതെന്നും കമന്റുകള്‍ ഉയര്‍ന്നു.പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഇഷ നഗ്‌നയായതെന്നും നീലചിത്രനായികയാവാന്‍ താല്‍പര്യമുണ്ടോയെന്നും ചിലര്‍ പറഞ്ഞു. എന്തായാലും ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ ഇഷയെ കിട്ടില്ല. കളിയാക്കിയവര്‍ക്കും കുറ്റപ്പെടുത്തിയവര്‍ക്കും ഇഷ കുറിക്കുകൊള്ളുന്ന മടറുപടി തന്നെയാണ് നല്‍കിയത്. 'നാണക്കേട്' എന്ന വാക്ക് ഡിക്ഷ്ണറിയില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ് എന്നാണു തനിക്കു തോന്നുന്നത് എന്നാണ് ഇതിനെല്ലാം ഇഷ മറുപടി നല്‍കിയത്. കുറച്ചുമാസം മുമ്പാണ് പ്രിയങ്ക ചോപ്രയ്‌ക്കെതിരേ സമാനമായ ആക്രമണം നടന്നിരുന്നത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രിയങ്ക ധരിച്ച വസ്ത്രത്തിന്റെ ഇറക്കും കുറഞ്ഞുപോയതിന് എതിരെയാണ് സദാചാരവാദികള്‍ രംഗത്തു വന്നത്. അതുകൊണ്ടും കഴിഞ്ഞില്ല മേട്, അടുത്തിടെ മാക്‌സിം മാസികയുടെ ഫോട്ടോഷൂട്ടില്‍ പോസ് ചെയ്ത ദീപികയെയും പിടികൂടി സദാചാര വാദികള്‍. ഷോര്‍ട്ട് ബോട്ടം ധരിച്ച ദീപികയെ ഡയപ്പര്‍ ധരിച്ച മോഡല്‍ എന്നാണ് വിളിച്ചത്. എന്തിനധികം നമ്മുടെ മലയാളി താരം അമല പോള്‍ വരെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞതിന്റെ പേരില്‍ പഴികേട്ടിരുന്നു. അന്ന് ഷോര്‍ട്ട്‌സും ടോപ്പും ധരിച്ചു പ്രത്യക്ഷപ്പെട്ടതിനെയായിരുന്നു വിമര്‍ശിച്ചത്.

https://www.facebook.com/Malayalivartha

























