സ്ലിം ഫിറ്റ് ഡ്രസില്‍ അതീവസുന്ദരി ദിഷ പട്ടാനി

ബോളിവുഡിലെ ഗ്ലാമറസ് റാണി ദിഷ പട്ടാനി സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരം തന്റെ സ്‌റ്റൈലിഷ് ഫോട്ടോകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഫാഷന്‍ ചോയ്‌സുകളെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രം മലങ്കിന്റെ സക്‌സസ് പാര്‍ട്ടിയിലെ പുതിയ ലുക്കാണ് വൈറലാകുന്നത്.
ചുവന്ന സ്ലിം ഫിറ്റ് ഷോര്‍ട്ട് ഡ്രസ് അണിഞ്ഞ് അതീവ സുന്ദരിയായാണ് താരം പാര്‍ട്ടിയില്‍ എത്തിയത്. ഡീപ് നെക്കും ഫുള്‍ സ്ലീവുമാണ് ഡ്രസിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. മിനിമല്‍ ആക്‌സസറീസിലും മേക്കപ്പിലും താരം തിളങ്ങിയിരിക്കുകയാണ്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ബാര്‍ബി ഡോളിനെപ്പോലെ തന്നെയുണ്ട് എന്നാണ് ആരാധകരുടെ കമന്റ്.

https://www.facebook.com/Malayalivartha

























