യാത്രകളെല്ലാം ഒഴുവാക്കി താരങ്ങള്‍ വീട്ടില്‍ ഒതുങ്ങിയപ്പോള്‍ സണ്ണി ചെയ്തത്?
യാത്രകളെല്ലാം ഒഴുവാക്കി താരങ്ങള്‍ വീട്ടില്‍ ഒതുങ്ങിയപ്പോള്‍ സണ്ണി ലിയോണ്‍ പങ്കുവച്ച ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സമൂഹ അകലം പാലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ലിയോണ്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് സണ്ണി ലിയോണ്‍ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'ഇതില്‍ കൂടുതല്‍ സമൂഹ അകലമില്ല' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
വൈറസ് വ്യാപനം കാരണം വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണ് താരങ്ങള്‍. മാസ്കുകള്‍ ധരിച്ചുള്ള സണ്ണിയുടെയും കുടുംബത്തിന്റെയും മുന്‍പ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
'ഒരു പുതിയ യുഗം! എന്റെ കുട്ടികള്‍ ഇങ്ങനെ ജീവിക്കുന്നത് കാണുമ്ബോള്‍ സങ്കടം തോന്നുന്നു. പക്ഷെ ഇത് ഒഴിച്ചുകൂടാനാകാത്തതാണ്. മാസ്ക് ധരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന ആദ്യ ദിനം.... ഡാനിയേല്‍, നതാലിന കുടുംബ പ്രയത്നം' എന്ന അടിക്കുറിപ്പോടെയാണ് താരം ആ ചിത്രം പങ്കുവച്ചിരുന്നത്.
https://www.facebook.com/Malayalivartha