Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

എന്റെ ഭർത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടതുപോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ.... താരകല്യാണിന്റെ വെളിപ്പെടുത്തൽ

24 MARCH 2020 09:48 AM IST
മലയാളി വാര്‍ത്ത

മകളുടെ വിവാഹവേളയില്‍ പകര്‍ത്തിയ വിഡിയോയിലെ ഒരു രംഗം മോശമായി വ്യാജ അക്കൗണ്ടില്‍ നിന്ന് പ്രചരിച്ച സംഭവത്തിന്റെ കെട്ടടങ്ങുമ്പോൾ മകള്‍ സൗഭാഗ്യയുടെ വിവാഹം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് വെളിപ്പെടുത്തി നടി താര കല്യാൺ. വളരെ ലളിതമായ ചടങ്ങുമാത്രമായിരുന്ന വിവാഹത്തെ സോഷ്യൽ മീഡിയയാണ് വലുതാക്കി കാണിച്ചതെന്നും അതിന് എല്ലാവരോടുമായി നന്ദി പറയുകയാണെന്നും താരം പ്രതികരിച്ചു. ‘മകളുടെ വിവാഹം എനിക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു. വിവാഹക്കാര്യത്തെക്കുറിച്ച് അവൾ എന്നോട് യാതൊന്നും സംസാരിച്ചിരുന്നില്ല. വിവാഹമേ വേണ്ട എന്നായിരുന്നു സൗഭാഗ്യയുടെ തീരുമാനം. അതോർത്തപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. കാരണം എന്റെ ഭർത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടതുപോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ മകൾ ഒറ്റയ്ക്കാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.

പെട്ടെന്നൊരു ദിവസം അവൾ വിവാഹത്തിനു സമ്മതമാണെന്നു പറഞ്ഞു. അപ്പോൾ തന്നെ ഞാൻ വിവാഹ തിയതി നിശ്ചയിച്ചു. ഒരു ഫാൻസി നമ്പർ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് 20–02–2020 എന്ന തിയതി തിരഞ്ഞെടുത്തത്. യഥാർഥത്തിൽ വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചില്ല. ചിലരുടെയൊക്കെ നമ്പർ കണ്ടെത്തി ‍ക്ഷണിക്കുക മാത്രമാണ് ചെയ്തത്. അർജ്ജുനെ വളരെ വർഷം മുൻപ് മുതൽ അറിയാം. അവന്റെ പ്രീഡിഗ്രി കാലത്ത് ഞാൻ അവനെ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്. അന്ന് എന്റെ വിദ്യാർഥികൾ ആരും എന്നോട് ഒരു കാര്യത്തിനും മറുത്തൊരു വാക്ക് പറഞ്ഞിരുന്നില്ല. എന്നാൽ ഒരു ദിവസം ഞാൻ വഴക്കു പറഞ്ഞപ്പോൾ അർജുൻ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാൻ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച് സംസാരിക്കുകയും ചെയ്ത് പിണക്കം മാറ്റി. അന്നത്തെ എന്റെ വിദ്യാർഥി ഭാവിയിൽ എന്റെ മകളുടെ ഭർത്താവായി വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. അർജുനെ മരുമകൻ എന്നല്ല മകൻ എന്നു വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ’. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു താര കല്യാണിന്റെ തുറന്നുപറച്ചിൽ.

ടിക് ടോകിലൂടെയും ഡബ്‌സ്മാഷിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കിയ നടി സൗഭാഗ്യ വെങ്കിടേഷ് കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹിതയായത്. അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ. മുത്തശ്ശി സുബ്ബലക്ഷ്മിയും നടിയാണ്. സുഹൃത്തും ടിക്ടോക് പങ്കാളിയുമായ അർജുൻ സോമശേഖറുമായുള്ള നീണ്ട രണ്ടുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 2019 ഡിസംബർ 29ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു സൗഭാഗ്യ ആദ്യം വിവാഹസൂചനകൾ നൽകിയത്. ഏറെ വൈകാതെ തന്നെയായിരുന്നു ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് താലികെട്ട് നടന്നത്.

ഇതിന് പിന്നാലെയായിരുന്നു വിന്‍സെന്റ് ഇകെഎം എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് വിവാഹവേളയില്‍ പകര്‍ത്തിയ വിഡിയോയിലെ ഒരു രംഗം മോശമായി പ്രചരിച്ചത്. തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ ലൈവില്‍ വന്ന് പൊട്ടിക്കരഞ്ഞ താര കല്യാണിനെ പിന്തുണച്ച് നിരവധിപേരായിരുന്നു രംഗത്തെത്തിയിരുന്നത്. താരകല്യാണിന്റെ ലൈവിനെ സംബന്ധിച്ച്‌ വാര്‍ത്ത എത്തിയത് മുതല്‍ ഗൂഗിൾ ഉൾപ്പെടെയുള്ള സെർച്ച് എഞ്ചിനുകളിൽ വിവാദ ചിത്രം തേടി നിരവധിപേർ എത്തിയതും ഏറെ വാർത്തയായിരുന്നു. ഇതോടെ ഇതുവരെ ആരും ഗൂഗിളില്‍ തിരച്ചില്‍ നടത്തിയിട്ടില്ലാത്ത താരത്തിന്റെ പേര് നിമിഷ നേരത്തിനുള്ളില്‍ ഗൂഗിളിന്റെ ട്രന്റിങ് ലിസ്റ്റില്‍ ഇടംപിടച്ചു. വൈകുന്നേരവും രാത്രിയും മലയാളികള്‍ ഭൂരിഭാഗവും ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു. യുഎഇ, ഖത്തര്‍, ബഹറൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ സേര്‍ച്ചിങ് വന്നത്. താര കല്യാണ്‍ വൈറല്‍, താര കല്യാണ്‍ വൈറല്‍ വിഡിയോ, താര കല്യാണ്‍ വിഡിയോ, താരാ കല്യാണ്‍ ലേറ്റസ്റ്റ് എന്നൊക്കെ ഗൂഗിളില്‍ തിരഞ്ഞവരുണ്ടെന്നായിരുന്നു കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ...  (7 minutes ago)

കേരളത്തിലെ അൽഫലാഹിലേക്ക് റിക്രൂട്ട്മെന്റ്..!SIT-ചാവേർ കോട്ടയിൽ 42 ബോംബർ വീഡിയോ Dr-മാരുടെ ലോക്കർ ഇടിച്ച് നിരത്തി  (10 minutes ago)

ആക്രമണങ്ങളിൽ ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടന്നാണ് സൂചന...  (20 minutes ago)

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (1 hour ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (1 hour ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (1 hour ago)

നിർണായക പങ്കുവഹിച്ചു  (1 hour ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (2 hours ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (2 hours ago)

കശ്മീർ പോലീസിന്റെ ഏജൻസി  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (2 hours ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (2 hours ago)

മന്ത്രിയും കുടുങ്ങും  (2 hours ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (2 hours ago)

Malayali Vartha Recommends