ചുംബനരംഗങ്ങളില്‍ അഭിനയിക്കാത്തതിന് കാരണം തുറന്ന് പറഞ്ഞ് പ്രിയാമണി
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട് താരം. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം പതിനെട്ടാംപടിയിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ചുംബനരംഗങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയാമണി. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് താല്പര്യക്കുറവൊന്നും ഇല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. അതേസമയം, വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നുമാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി പറയുന്നു.
https://www.facebook.com/Malayalivartha