ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന് മഞ്ജു വാര്യര്‍
രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലായപ്പോള്‍ എല്ലാവരും സ്വന്തം വീടുകളിലേക്ക് ഒതുങ്ങി നില്ക്കുന്ന സമയമാണിത്. താന്‍ ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചെലവഴിക്കുന്നു എന്നുള്ളത് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. മനസ്സില്‍ എന്തെങ്കിലും സംശയമുള്ളപ്പോള്‍ ഡാന്‍സിലൂടെ ആ സംശയമകറ്റൂ എന്ന കുറിപ്പോടു കൂടിയാണ് താരം താന്‍ കുച്ചിപ്പുടി കളിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സ്റ്റേ ഹോം, സ്റ്റേ ഫിറ്റ് എന്നീ ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പമുണ്ട്.ഇതിനോടകം തന്നെ നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. മഞ്ജുവിനെ അഭിനന്ദിച്ചു കൊണ്ടും മഞ്ജു എന്ന നര്‍ത്തകിയെ പ്രകീര്‍ത്തിച്ചുകൊണ്ടുമാണ് കമന്റുകള്‍ എഴുതിയിരിക്കുന്നത്. സിനിമ ഷൂട്ടിങ്ങുകളൊക്കെ നിലച്ച സാഹചര്യത്തില്‍ സാമ്ബത്തിക പ്രതിസന്ധിയില്‍ കഴിയുന്ന സിനിമ പ്രവര്‍ത്തകരെ സഹായിക്കാന്‍ ഫെഫ്ക മുന്‍കൈ എടുത്തിരുന്നു. ഫെഫ്ക മുമ്ബോട്ട് വെച്ച പദ്ധതിയിലേക്ക് മഞ്ജു വാര്യര്‍ അഞ്ച് ലക്ഷം രൂപയാണ് സഹായമായി നല്‍കിയിരുന്നത് .ഏകദേശം 5000ത്തോളം സിനിമാ പ്രവര്‍ത്തകര്‍ക്കാണ് ഈ സഹായം ലഭിക്കുക.
https://www.facebook.com/Malayalivartha