രാജ്യം ലോക്ഡൗണിലായിരിക്കെ ബോട്ടില്‍ സ്ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ
കോവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലാണ്. വാസ്തവത്തില്‍ സിനിമാ താരങ്ങളാണ് ഏറ്റവും കൂടുതല്‍ ലോക് ഡൗണില്‍ ആസ്വധിക്കുന്നത്. കാരണം അവരുടെ സിനിമാജീവിതത്തില്‍ ഇത്രയും ദിവസം സ്വന്തം വീടിനുള്ളില്‍ ഇരിക്കുന്നത് ആദ്യമായിട്ടായിരിക്കും. ഒരു ദിവസം മുഴുവന്‍ പോലും ഇവര്‍ സ്വന്തം വീട്ടില്‍ ഈ ജീവിതത്തിനിടയില്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ഇപ്പോള്‍ ലോക്ഡൗണില്‍ ബോട്ടില്‍ സ്ക്വാറ്റ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം പ്രീതി സിന്റ. തലയില്‍ ബോട്ടില്‍ വച്ച് എക്സൈസ് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.പിന്നാലെ ബോളിവുഡിലെ താരങ്ങളെയും പ്രീതി ചലഞ്ച് ഏറ്റെടുക്കാനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്. സല്മാന് ഖാന്, ഷാരൂഖ് ഖാന്, കത്രീന കൈഫ്, ഹൃത്വിക് റോഷന്, കരണ്‍ ജോഹര്‍, വിരാട് കോലി എന്നീ താരങ്ങളെയാണ് പ്രീത നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇത് കുച്ചിപ്പുടിയുടെ മറ്റൊരു വേര്‍ഷനാണ്, ഞങ്ങള്‍ക്കും ഏറ്റെടുക്കാമോ എന്നുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വീഡിയോക്ക് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha