സിനിമയിലെ പുതുതലമുറയെ വിമര്‍ശിച്ച് നടന്‍ കുഞ്ചന്‍

മലയാള സിനിമയ്ക്ക് ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് കുഞ്ചന്‍. അറുപതുകളില്‍ ആരംഭിച്ച കുഞ്ചന്റെ സിനിമാ ജീവിതം ഇന്നും നല്ല കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. സിനിമയിലെ പുതു തലമുറ പ്രതിഫലം കിട്ടണമെന്ന ആര്‍ത്തിയോടെ സിനിമയില്‍ അഭിനയിക്കുന്നവരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
കുഞ്ചന്റെ വാക്കുകള്‍
'മമ്മൂട്ടിയും. മോഹന്‍ലാലുമൊക്കെ ചെറിയ ചെറിയ റോളുകള്‍ ചെയ്താണ് ഇത്രയും വലിയ നടന്മാരായത്. ഇപ്പോള്‍ വരുന്ന തലമുറയ്ക്ക് അങ്ങനെ റോളുകള്‍ അല്ല അവര്‍ കൂടുതലും അവരുടെ പ്രതിഫലമാണ് ശ്രദ്ധിക്കുന്നത്. അത് കൂട്ടുക എന്നുള്ളതാണ്. മറ്റുള്ളവര്‍ ഇത്ര ലക്ഷം വാങ്ങിയാല്‍ എനിക്കതില്‍ കൂടുതല്‍ വാങ്ങണം എന്നുള്ള ചിന്തയാണ്. ആ ഒരു ചാലഞ്ചും ആര്‍ത്തിയുമാണ് കൂടുതല്‍. അവര്‍ക്ക് വലിയ നടന്മാര്‍ ആകണം എന്നൊക്കെയുള്ള ചിന്തയുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്റെ മനസ്സില്‍ തോന്നിയ കാര്യമാണ് ഞാന്‍ പറഞ്ഞത്. കുഞ്ചന്‍ പറയുന്നു.
https://www.facebook.com/Malayalivartha

























