എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം.; വ്യാജചിത്രം പ്രചരിപ്പിച്ചവരെ കടുത്ത ഭാഷയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനുപമ പരമേശ്വരൻ

സാമൂഹിക മാധ്യമങ്ങള്‍ വഴി മോര്‍ഫ് ചെയ്തതുമായ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കപ്പെടുന്നതിന് നിരന്തരം ഇരയാകുന്നവരാണ് സിനിമാ താരങ്ങൾ. നടി അനുപമാ പരമേശ്വരന്റെ മുഖത്തോടൊപ്പം എഡിറ്റ് ചെയ്ത് ചേര്‍ത്ത വ്യാജ ചിത്രങ്ങള്‍ നേരത്തെയും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ കാലത്തും അനുപമയ്‌ക്കെതിരെ സൈബര്‍ ലോകത്ത് വ്യാജ പ്രചരണത്തില്‍ കുറവില്ല.
വ്യാജചിത്രം പ്രചരിപ്പിച്ചവരെ കടുത്ത ഭാഷയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനുപമ പരമേശ്വരൻ. താരത്തിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയാണ് മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ഇക്കാര്യം തുറന്നു കാട്ടി അനുപമ പോസ്റ്റ് ചെയ്തതിനു പിന്നാലെ താരത്തിന്റെ ഔദ്യോഗിക പേജും അപ്രത്യക്ഷമായി.
സംഭവത്തെ കുറിച്ച് അനുപമയുടെ പ്രതികരണം ഇങ്ങനെ;: "ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം... നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേ?" അനുപമ ഫെയ്സ്ബുക്കിൽ കുറിച്ചു. യഥാർത്ഥ ചിത്രവും മോർഫ് ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അനുപമയുടെ പ്രതികരണം.
ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായെങ്കിലും ട്വിറ്ററിൽ താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്തു. "ഒരു പെൺകുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാൻ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവർത്തിക്കരുത്," എന്നും താരം ട്വീറ്റ് ചെയ്തു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അനുപമാ പരമേശ്വരന്‍ കന്നഡയിലും തെലുങ്കിലും തമിഴിലുമായി സജീവമാണ്. പ്രേമം തെലുങ്ക് പതിപ്പിലും അനുപമ നായികയായിരുന്നു. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകനാണ് പുതിയ ചിത്രം. ഈ സിനിമയില്‍ അസിസ്റ്റന്റ്് ഡയറക്ടര്‍ കൂടിയായിരുന്നു അനുപമ.
വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഉപ്പും മുളകും താരം ജൂഹി റൂസ്തഗിയും രംഗത്തു വന്നിരുന്നു. വാസ്തവവിരുദ്ധവും വ്യക്തിഹത്യ നടത്തുന്നതുമായ വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ ജൂഹി ഡിജിപിക്ക് പരാതി നൽകിയിരുന്നു.. സാമൂഹ്യ മാധ്യമങ്ങൾ വഴി സിനിമ താരങ്ങൾ അപമാനിക്കപ്പെടുന്ന സംഭവം ഇത് ആദ്യമല്ല. മുൻപും ശക്തമായ പ്രതികരണവുമായി പല നടീ നടന്മാരും രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























