ലോക്ക്ഡൗണ്‍ ദിനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കാജല്‍ അഗര്‍വാള്‍
രാജ്യം ലോക്ക് ഡൗണിലായതിനാല്‍ താരങ്ങള്‍ എല്ലാം തന്നെ വീട്ടില്‍ തന്നെയാണ്. ഇവര്‍ സമയം പോകാന്‍ പല വഴികളും പരീക്ഷിക്കുന്നുമുണ്ട്. അവയെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുമുണ്ട്. അത്തരത്തില്‍ തന്റെ ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. ലോക്ക്ഡൗണ്‍ ദിനങ്ങള്‍ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് താരം. താന്‍ ഈ സമയംകൊണ്ട് ഒരു അടിപൊളി ഷെഫായി മാറിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കാരറ്റ് കേക്ക് ചുട്ടെടുക്കാന്‍ പഠിച്ച കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഇപ്പോള്‍ പഞ്ചാബി ഖസ്ത സമോസ ഉണ്ടാക്കിയത്രേ. അമ്മയുടെ സഹായത്തോടെയാണ് താരം സമോസ ഉണ്ടാക്കിയത്. ട്വിറ്ററിലൂടെ കാജല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. തന്റെ 'മാസ്റ്റര്‍ ഷെഫ് മമ്മിയില്‍' നിന്ന് പാചകക്കുറിപ്പ് ലഭിച്ചതായി കാജല്‍ കുറിപ്പില്‍ പറയുന്നു. എന്റെ ആദ്യ പ്രയത്നം എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha