'സുരക്ഷിതമായി വീട്ടിലിരുന്ന് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക.....'; എല്ലാ മലയാളികൾക്കും സുരക്ഷിതമായ വിഷു ആശംസിച്ച് സണ്ണി ലിയോൺ

ലോകം മുഴുവനും കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കുകയാണ്. ഇതേതുടർന്ന് ഇന്ത്യയിലും ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ വീട്ടിലിരിക്കുകയാണ് താരങ്ങളും സാധാരണക്കാരും. എന്നാൽ ആരാധകരുടെ പ്രിയപ്പെട താരങ്ങള്‍ എല്ലാം ഇടയ്ക്കിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ എത്തി അവരുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട് ഒപ്പം കൂടുതൽ നിർദ്ദേശങ്ങളും നമുക്ക് നൽകാറുണ്ട്. ഏവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒത്തിരിയേറെ കാര്യങ്ങൾ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കേരളത്തില്‍ ഏറെ ആരാധകരുള്ള താരമായ സണ്ണി ലിയോണ്‍ ടിക് ടോക്കിലൂടെ ആരാധകർക്ക് വിഷു ആശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തിൽ വമ്പൻ ആരാധക ശ്രദ്ധ പിടിച്ചുപറ്റി കൊച്ചിയില്‍ താരം വന്നപ്പോള്‍ ഉള്ള അനുഭവം എല്ലാവരും കണ്ടതുമാണ്. അതുപോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തോടുള്ള അവരുടെ സ്നേഹവും പലപ്പോഴായി സണ്ണി ലിയോണ്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. മലയാളികളുടെ എല്ലാതരം വിശേഷങ്ങള്‍ക്കും മറക്കാതെ ആശംസകള്‍ പറയുന്ന സണ്ണി ഇപ്പോഴിതാ ലോക്ക് ഡൗണ് കാലത്തും തന്റെ മലയാളി ആരാധകരെ മറന്നിട്ടില്ല. വിഷു ആശംസകളുമായി എത്തിയി ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് താരം.
'സുരക്ഷിതമായി വീട്ടിലിരുന്ന് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു.' എന്ന കുറിപ്പിനൊപ്പമാണ് ആശംസാ വീഡിയോ സണ്ണി ലിയോൺ പങ്കുവച്ചിരിക്കുന്നത്. 'വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. സുരക്ഷിതരാവുക' എന്ന് ടിക് ടോക് വീഡിയോയിലും സണ്ണി വിഷു ആശംസയ്ക്കൊപ്പം ഏവരെയും ഓര്‍മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha

























