എന്റെ പ്രിയ ചിത്രം കൂടിയായ'ഞാന്‍ ഗാന്ധര്‍വ്വന് ശേഷം മലയാളത്തില്‍ നിന്ന് വിളി വന്നില്ല..പിന്നെ വിവാഹത്തിന് ശേഷം ലണ്ടനില്‍ സെറ്റില്‍ ചെയ്തു! ആ സമയത്ത് ബോളിവുഡില്‍ നിന്നുള്ള അവസരങ്ങള്‍ പോലും വേണ്ടെന്ന് വെച്ചു.. ജീവിതത്തില്‍ രണ്ട് മോശം തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്.... തുറന്ന് പറഞ്ഞ് നിതീഷ് ഭരദ്വാജ്

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മലയാളികളുടെ ഗന്ധര്‍വനായി മിനിസ്ക്രീനിലെത്തിയ നിതീഷ് ഭരദ്വാജ്. പി.പത്മരാജന്‍ സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വന്റെ വേഷം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു,, അതിനു മുമ്ബേ സൂപ്പര്‍ഹിറ്റ് സീരിയലായ മഹാഭാരതത്തിലെ ശ്രീകൃഷ്ണനായി അദ്ദേഹം രാജ്യമൊട്ടുക്ക് പ്രശസ്തനായിരുന്നു.
എന്നാല്‍ പെട്ടെന്നാണ് നിതീഷ് ഒരു ഗന്ധര്‍വ്വനെ പോലെ സിനിമയില്‍ നിന്ന് അപ്രത്യക്ഷനായത്,, ഇപ്പോഴിതാ, അതിലേക്കു നയിച്ച ജീവിതത്തിലെ രണ്ട് മോശം തീരുമാനങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നിതീഷ്. എന്റെ പ്രിയ ചിത്രം കൂടിയായ'ഞാന്‍ ഗാന്ധര്‍വ്വന് ശേഷം മലയാളത്തില്‍ നിന്ന് വിളി വന്നില്ല,, പിന്നെ വിവാഹത്തിന് ശേഷം ലണ്ടനില്‍ സെറ്റില്‍ ചെയ്തു.
ആ സമയത്ത് ബോളിവുഡില്‍ നിന്നുള്ള അവസരങ്ങള്‍ പോലും വേണ്ടെന്ന് വെച്ചു, ജീവിതത്തില്‍ രണ്ട് മോശം തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്,, ലണ്ടനിലേക്കു പോകാനുള്ള തീരുമാനമാണ് അതിലൊന്ന്. കാഴ്ച്ചപ്പാടുകല്‍ വിശാലമാക്കാന്‍ അത് സഹായിച്ചെങ്കിലും കരിയറാണ് അതിന് വിലയായി നല്‍കേണ്ടി വന്നത്.' ഏറെ നാളുകള്‍ക്ക് ശേഷം'അവിടെ നിന്ന് മടങ്ങിയെത്തി രാഷ്ട്രീയത്തില്‍ ഇറങ്ങിയതാണ് രണ്ടാമത്തെ തെറ്റായ തീരുമാനം,,
1996 ല്‍ മധ്യപ്രദേശില്‍ നിന്ന് ലോക്‌സഭ എംപിയായെങ്കിലും രാഷ്ട്രീയം എനിക്ക് പറ്റില്ലെന്ന് മനസിലായതോടെ സ്വയം വിരമിച്ചു,, രാഷ്ട്രീയത്തില്‍ നിന്നാല്‍ ആത്മാവ് നഷ്ടപ്പെടുമെന്ന് തോന്നി,, അതിനു ഞാന്‍ തയാറായിരുന്നില്ല. പിന്നെയാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha

























