വ്യജ ഫേസ്ബുക്ക് പേജ്....സൈബര്‍ പൊലീസില്‍ പരാതി നല്‍കി നടി സ്വാസിക

മലയാളത്തിന്റെ പ്രിയപ്പെട്ടതാരമാണ് നടി സ്വാസിക. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരം ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കും പ്രിയപ്പെട്ടവളാണ്. ഇപ്പോള്‍ താരം തന്റെ പേരില്‍ വ്യജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി അനാവശ്യപോസ്റ്റുകള്‍ പ്രചരിക്കുന്നതിനെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സ്വാസിക സീത എന്ന പേരിലുള്ള പേജില്‍ നേരത്തേ നടി അനുപമ പരമേശ്വരന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നിരുന്നു. ഇതിനെതിരെ അനുപമ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വാസികയും രംഗത്തുവരുന്നത്. വ്യാജ ഫേസ്ബുക്ക് പേജിനെതിരെ റിപ്പോര്‍ട്ട് ചെയ്യാനും ആരാധകരോട് സ്വാസിക ആവശ്യപ്പെടുന്നുണ്ട്.
സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരില്‍ ഒരു വ്യാജ ഫേസ്ബുക് പേജില്‍ നിന്നും അനാവശ്യമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടു, അതിനെതിരെയായുള്ള സൈബര്‍ നടപടികള്‍ നടക്കുകയാണ്. എന്നെ സ്‌നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോര്‍ട്ട് ചെയ്യുക.
https://www.facebook.com/Malayalivartha

























