ഇത് ഞങ്ങളെ സംബന്ധിച്ച് വളരെയധികം അടുപ്പം നല്‍കുന്ന ദിവസമാണ്... പരസ്പരം സഹായിച്ച് കൊണ്ട് ഞങ്ങള്‍ വീട്ടില്‍ കഴിയുകയാണ്! വിവാഹമോചന വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരത്തിന്റെ 10-ാം വിവാഹ വാര്‍ഷികം... വീട്ടില്‍ തന്നെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കേക്ക് ഉണ്ടാക്കി. പുറത്ത് നിന്ന് വാങ്ങുന്നതിലും എത്രയോ സ്‌പെഷ്യലായിരുന്നു അത്... വീട്ടിൽ തന്നെ ആഘോഷമാക്കി നടി രംഭ

മിനിസ്ക്രീൻ താരങ്ങളുടെ ഇഷ്ട താരമാണ് രംഭ. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം സോഷ്യൽമീഡിയയിൽ സജീവമാണ്. അതുപോലെ തന്നെ കൂടുതലായി ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച വ്യക്തികൾ കൂടിയാണ്. രംഭ വിവാഹമോചിതയായി, ഭര്‍ത്താവിനെ ഉപേക്ഷിച്ച് മക്കള്‍ക്കൊപ്പം കഴിയുകയാണ് തുടങ്ങി ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് പറഞ്ഞ് നടി പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുമുണ്ട്.
ഇപ്പോഴിതാ പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് രംഭ. വീട്ടില്‍ തന്നെ ഉണ്ടാക്കിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. താരവും ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാഭനും ലോക് ഡൗണ്‍ ആയതിനാല്‍ മക്കള്‍ക്കൊപ്പമുള്ള ലളിതമായ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും രംഭ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഒപ്പം ഇന്ദ്രനൊപ്പമുള്ള പത്ത് വര്‍ഷത്തെ ജീവിതത്തെ കുറിച്ചും കുടുംബത്തിന്റെ സന്തോഷത്തെ കുറിച്ചുമെല്ലാം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'ഈ സാഹചര്യത്തില്‍ ലോകം മുഴുവനും തന്നെ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാതെ കഴിയുകയാണ്. ഞാന്‍ ഭര്‍ത്താവിനും മക്കളായ ലാന്യ, സാക്ഷ, ശിവിന്‍ എന്നിവര്‍ക്കൊപ്പം വീട്ടില്‍ തന്നെ ഇരുന്ന് ആഘോഷിക്കുകയാണ്. ഇത് ഞങ്ങളെ സംബന്ധിച്ച് വളരെയധികം അടുപ്പം നല്‍കുന്ന ദിവസമാണ്. പരസ്പരം സഹായിച്ച് കൊണ്ട് ഞങ്ങള്‍ വീട്ടില്‍ കഴിയുകയാണ്. വീട്ടില്‍ തന്നെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കേക്ക് ഉണ്ടാക്കി. പുറത്ത് നിന്ന് വാങ്ങുന്നതിലും എത്രയോ സ്‌പെഷ്യലായിരുന്നു അത്. കേക്കിന്റെ എല്ലാ ഭാഗത്തും പത്ത് വര്‍ഷത്തോളം നീണ്ട ഞങ്ങളുടെ പ്രണയകഥയുണ്ട്.
ഞങ്ങള്‍ക്ക് വേണ്ടി പെണ്‍മക്കളായ ലാന്യയും സാക്ഷയും സര്‍പ്രൈസ് കാര്‍ഡുകളുമായിട്ടെത്തിയത് വലിയ സന്തോഷം നല്‍കുന്നതായിരുന്നു. പ്രയാസകരമായ സമയങ്ങളില്‍ പൈസയോ മറ്റ് സമ്മാനങ്ങളോ അല്ല. സ്‌നേഹവും ഒത്തൊരുമയുമാണ് നമുക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്നത്..' രംഭ പങ്കുവച്ചു.
https://www.facebook.com/Malayalivartha

























