കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്... ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ക്കാന്‍ സഹായിച്ച അനേകം പേരുടെ കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു അന്നത്തെ ഉച്ചഭക്ഷണം! ലോകത്തിന്റെ പല കോണുകളില്‍പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല; പൃഥ്വിയുടെ വരവിനായി കാത്തിരിക്കുന്നുവെന്ന് സുപ്രിയ

പ്രേക്ഷകരുടെ ഇഷ്ടതാരവും സംവിധായകനും കൂടിയാണ് പൃഥ്വി. താരത്തിന്റെ കുടുംബം ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ വിഷു ദിനത്തില്‍ പ്രിയപ്പെട്ടവന്‍ അടുത്തില്ലാത്ത സങ്കടം പങ്കുവയ്ക്കുകയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയാ മേനോന്‍.
കഴിഞ്ഞ വിഷുവിനു ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ക്കാന്‍ സഹായിച്ച അനേകം പേരുടെ കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു അന്നത്തെ ഉച്ചഭക്ഷണം.
കൊറോണ വൈറസും അതിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ലോകത്തിന്റെ പല കോണുകളില്‍പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല.
പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സുപ്രിയ കുറിച്ചു. ബ്ലെസി ഒരുക്കുന്ന'ആടുജീവിതത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ്. ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ പൊതു ഗതാഗത സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. അങ്ങനെ തിരിച്ചെത്താന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് താരവും ടീമും.
https://www.facebook.com/Malayalivartha

























