ഒരാള്‍ക്ക് സഹായം കൊടുക്കണമെങ്കില്‍ എന്തിന് മറ്റൊരാളെ കൂട്ടുപിടിക്കണം.... നേരിട്ട് നല്‍കിക്കൂടെ?

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ബോളിവുഡ് സിനിമാരംഗത്തെ ദിവസവേതനക്കാരായ ജോലിക്കാര്‍ക്ക് വേറൊരു സംഘടനയിലും പെടുത്താതെ നേരിട്ട് സഹായം നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം സല്‍മാന്‍ഖാന്‍. ഒരാള്‍ക്ക് സഹായം കൊടുക്കണമെങ്കില്‍ എന്തിന് മറ്റൊരാളെ കൂട്ടുപിടിക്കണം, നേരിട്ട് നല്‍കിക്കൂടെ? അത്തരത്തില്‍ ഒരു ചിന്ത കൂടി കാണിച്ചുതരുകയാണ് ഈ സൂപ്പര്‍ സ്റ്റാര്‍. സഹായം നല്‍കണമെന്ന് തോന്നിയാല്‍ അര്‍ഹരായവര്‍ക്ക് നേരിട്ട് നല്‍കണം അതാണ് ശരി. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ മുഴുവന്‍ സിനിമാലോകത്തിനും മാതൃകയായി മാറിയിരിക്കുകയാണ്.
കൊറോണ വൈറസ് മൂലം ജോലിയില്ലാതെ ഒരു മാസത്തിലേറെയായി വീടുകളില്‍ക്കഴിയുന്ന ബോളിവുഡ് സിനിമാരംഗത്തെ 19000 ദിവസവേതനക്കാരായ ജോലിക്കാര്‍ക്കും 6000 അസംഘടിതരായ തൊഴിലാളികള്‍ക്കും ( ആകെ 25000 പേര്‍ ) ഓരോരുത്തര്‍ക്കും അവരവരുടെ അക്കൗണ്ട്കളിലേക്ക് 6000 രൂപ വീതം നല്‍കി എല്ലാവരെയും നമ്രശിരസ്‌ക്കാരാക്കിയിരിക്കുന്നു ഈ സൂപ്പര്‍ സ്റ്റാര്‍. ലോക് ഡൗണ്‍ തുടരുകയാണെങ്കില്‍ മാസം 3000 നിരക്കില്‍ ഇനിയും അവര്‍ക്കു സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം അരിയും മറ്റു ഭക്ഷ്യധാന്യങ്ങളുമുള്‍പ്പെടെ നിരവധി ട്രാക്കുകള്‍ അദ്ദേഹം മുംബൈയിലെ ചേരികളിലേക്ക് അയക്കുകയും ചെയ്തു.
ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യ സിനെ എംപ്ലോയീസ് അദ്ദേഹത്തിന് നല്‍കിയതാണ് 19000 തൊഴിലാളികളുടെ ആദ്യ ലിസ്റ്റ്. അതിനുപിറകേ സല്‍മാന്റെ ആഗ്രഹപ്രകാരം ദിവസവേതനക്കാരല്ലാത്ത 6000 കരാറടിസ്ഥാനത്തിലുള്ള തൊഴിലാളികളുടെയും ലിസ്റ്റ് അവര്‍തന്നെ അദ്ദേഹത്തിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























