ഭർത്താവിന് കൊറോണ രോഗലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ വേഗം ആശുപത്രിയിലേക്ക് പോയി! ഡോക്ടര്‍മാരെ കണ്ടപ്പോൾ സംഭവിച്ചത് മറ്റൊന്ന്... അനുഭവം അതിലും ഭയാനകം ആയിരുന്നു... തുറന്ന് പറഞ്ഞ് നടി ശ്രിയ ശരണ്‍

പ്രേക്ഷകരുടെ ഇഷ്ട താരമാണ് തെന്നിന്ത്യന്‍ താരമായ ശ്രിയ ശരണ്‍. പൃഥിരാജും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച പോക്കിരി രാജയിലൂടെ മലയാളികളുടെ മനം കവര്‍ന്ന മലയാളികളുടെ മനസ്സിൽ വളരെ പെട്ടന്നായിരുന്നു സ്ഥാനം പിടിച്ചത്.. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
കൊറോണ രോഗലക്ഷണങ്ങളുളള തന്റെ ഭര്‍ത്താവിനെയുംകൊണ്ട് ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവം താരം പങ്കുവയ്ക്കുകയാണ് ഇപ്പോള്‍. ഭര്‍ത്താവിനൊപ്പം സ്‌പെയിനിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ് ആന്‍ഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടുതുടങ്ങിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ബാഴ്‌സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എന്നാല്‍ അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്ന് നടി പറയുന്നു. 'ഭര്‍ത്താവിന് പനിയും ചുമയും വന്നു. ഞങ്ങള്‍ ഉടനെ ആശുപത്രിയില്‍ എത്തി. എന്നാല്‍ ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞത് വേഗം ആശുപത്രിയില്‍ നിന്ന് പോകാനാണ്.
കൊറോണ ബാധിച്ചിട്ടില്ലെങ്കില്‍ ഇവിടെ നിന്ന് പകരാന്‍ സാധ്യതയുണ്ട് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് വീട്ടില്‍ തന്നെ ഐസോലോഷനില്‍ കഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
വീട്ടിലിരുന്ന് തന്നെയാണ് ചികില്‍സയും എടുത്തത്.' ശ്രിയ പറഞ്ഞു വ്യത്യസ്ത മുറിയില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























