തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍... നയന്‍താരയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രഭുദേവയുടെ മുന്‍ ഭാര്യ

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. താരത്തിന്റെ പ്രണയ വാര്‍ത്തകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കി മാറ്റിയതുമാണ്. പ്രഭുദേവയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് നയന്‍താര ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നും. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രഭുദേവയുടെ മുന്‍ ഭാര്യ റംലത്ത്. തന്റെ ഭര്‍ത്താവിനെ 'തട്ടിയെടുത്തവള്‍' എന്നാണ് റംലത് നയന്‍താരയെ വിശേഷിപ്പിച്ചത്.
മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുക്കുന്നവള്‍ എന്തായാലും ശിക്ഷിക്കപ്പെടണമെന്ന് റംലത് പറയുന്നു. 'എന്റെ കുടുംബം തകര്‍ക്കുകയും ഭര്‍ത്താവിനെ തട്ടിയെടുക്കുകയും ചെയ്ത അവളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെയും കോടതിയെയും സമീപിച്ചു കഴിഞ്ഞു. ഒരു മോശം സ്ത്രീ എന്നതിന് വലിയ ഉദാഹരണമാണ് അവള്‍. അവളെ എവിടെവച്ചു കണ്ടാലും ഞാന്‍ കൊല്ലും. പ്രഭുദേവ ഒരു നല്ല ഭര്‍ത്താവാണ്. ഞങ്ങളെ 15 വര്‍ഷം നന്നായി സംരക്ഷിച്ചു. ഒരു വീടും വച്ചു. ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പെരുമാറ്റം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്', ഒരു സിനിമ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. 1995ലാണ് പ്രഭുദേവയും റംലത്തും വിവാഹിതരായത്. വിവാഹത്തിനായി ഇസ്ലാം മതവിശ്വാസിയായിരുന്ന റംലത് ഹിന്ദു മതം സ്വീകരിച്ചു. ലത എന്ന് പേരും മാറ്റിയിരുന്നു. 2011ലാണ് ഇവര്‍ വിവാഹമോചിതരായത്.വിവാഹമോചനത്തിന് ശേഷമാണ് പ്രഭുദേവ നയന്‍താര വിവാഹവാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. അതിനുശേഷമാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി നയന്‍താര അടുപ്പത്തിലായത്.
https://www.facebook.com/Malayalivartha

























