ചാക്കോച്ചന്റെ മകന്‍ ഇസയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന്‍ ഇസഹാക്കിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് സിനിമാലോകം. നിരവധി പേരാണ് ഇസ കുട്ടനെ പിറന്നാള്‍ ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയര്‍ ഇസഹാക്കിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ചിത്രം പങ്കുവച്ചാണ് താരപുത്രന് ആശംസകള്‍ നേര്‍ന്നത്. ഇസുവിന് പിറന്നാള്‍ എന്നാണ് ഇസഹാക്കിനെ എടുത്തുനില്‍ക്കുന്നൊരു ചിത്രം പങ്കുവച്ച് നടി കുറിച്ചത്.
https://www.facebook.com/Malayalivartha

























