ട്വിറ്റര്‍ നിരോധിക്കണമെന്ന് ബോളിവുഡ് താരം കങ്കണ...

ബോളിവുഡ് താരം കങ്കണ്‍ റണാവത്ത് ട്വിറ്റര്‍ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒപ്പം ഇന്ത്യയുടെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിക്കാനും കങ്കണ ആവശ്യപ്പെടുന്നു. വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ സഹോദരി രംഗോലി ചന്ദലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി താരം എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ട്വിറ്റര്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുന്നത്. ട്വിറ്റര്‍, ഇന്ത്യാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നെന്നും ട്വിറ്ററിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണമെന്നുമാണ് കങ്കണ പറയുന്നത്. തന്റെ സഹോദരി വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കങ്കണ പറഞ്ഞു.
https://www.facebook.com/Malayalivartha

























