തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സംഭവത്തെ കുറിച്ച് മഞ്ജരി...

മലയാള സിനിമയില്‍ 'താമരക്കുരുവിക്ക് തട്ടമിട്' എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാന രംഗത്തേക്ക് കടന്നുവന്ന ദായികയാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിലെ പാട്ടാണിത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സംഭവം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് മഞ്ജരി. 'ഒരു സ്‌റ്റേജ് ഷോയില്‍ ദാസ് അങ്കിളിനൊപ്പം പാടാന്‍ അവസരം ലഭിച്ചു. മീശമാധവന്‍ എന്ന ചിത്രത്തിലെ എന്റെ എല്ലാമെല്ലാമല്ലേ എന്ന ഗാനമായിരുന്നു അത്. അതില്‍ ഇടയ്ക്ക് പോടാ എന്ന് വിളിക്കുന്ന ഭാഗമുണ്ട്, എന്നാല്‍ താന്‍ ദാസങ്കിളിന്റെ മുഖത്ത് നോക്കി പോടാ എന്ന് വിളിച്ചില്ല, പിന്നീട് ഡയലോഗ് എന്താ പറയാത്തതെന്നും അദ്ദേഹം ചോദിച്ചു' മഞ്ജരി പറഞ്ഞു.
https://www.facebook.com/Malayalivartha

























