എല്ലാം വളരെ വേഗം ശരിയാകുമെന്ന് വിശ്വസിക്കുന്നു... ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നടി സംവൃത സുനില്‍

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാള്‍ ആണ് സംവൃത. മലയാളത്തില്‍ ഒരു പിടി നല്ല സിനിമകളില്‍ അഭിനയിച്ച താരം കല്യാണത്തോടെ സിനിമയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ ലോക്ക് ഡൗണിലെ തന്റെ വിശേഷം ഇന്‍സ്‌റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. മക്കളോടൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചാണ് താരം ക്വാറന്റിന്‍ സമയത്തുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്.
'ക്വാറന്റിന്‍ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. സത്യത്തില്‍ എനിക്ക് ഇതുവരെ വെറുതെ ഇരിക്കാന്‍ സമയം കിട്ടിയില്ല എന്നതാണ് സത്യം. ഈ സമയം മുഴുവന്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചത് തന്നെ വലിയ കാര്യം. സുഖവിവരങ്ങള്‍ തിരക്കിയവരോട്, ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം വളരെ വേഗം ശരിയാകുമെന്ന് വിശ്വസിക്കുന്നു.'സംവൃത കുറിച്ചു. കല്യാണത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന താരം, ബിജു മേനോന്‍ നായകനായി എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയിരുന്നു . നിലവില്‍ യു എസിലാണ് സംവൃത താമസിക്കുന്നത്.
https://www.facebook.com/Malayalivartha

























