വൈറലായി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്....

രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന ഈ വേളയില്‍ ഷൂട്ടിങ്ങുകള്‍ എല്ലാം നിര്‍ത്തി വച്ചതിനാല്‍ താരങ്ങളെല്ലാം വീട്ടില്‍ തന്നെയാണ്. ലോക്ഡൗണ്‍ സമയത്ത് ഒരു വ്യത്യസ്ത ഫോട്ടോഷൂട്ടുമായി അനുശ്രീ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വീട്ടുവളപ്പില്‍ അച്ഛന്റേയും അമ്മയുടേയും സഹോദരന്റേയും സഹായത്തോടെയാണ് അനുശ്രീ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
ഈ ലോക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട് . ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്‍, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരന്‍ അനൂപ്, അസിസ്റ്റന്റ്‌സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികള്‍ അമ്മൂമ്മ, സുരക്ഷാ മേല്‍നോട്ടം പട്ടിക്കുട്ടി ജൂലി. ഇതാണ് നടി ഫോട്ടോയ്ക്ക് അടിയില്‍ നല്‍കിയിരിക്കുന്ന കുറിപ്പ്. ആരാധകരോട് സംവദിക്കുന്നതില്‍ ഏറെ സമയം കണ്ടെത്തുന്ന ഒരു താരമാണ് അനുശ്രീ. ഇതിനു മുമ്ബും നിരവധി രസകരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അനുശ്രി എത്താറുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























