അഭിനയമല്ല ജീവിതം, ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല; തുറന്നടിച്ച് മാളവിക! അമ്മ പാര്‍വതിയുടെ കിടിലൻ മറുപടി ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം. വിവാഹത്തോടെ പാർവതി അഭിനയം നിർത്തിയെങ്കിലും മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന താരമാണ്. നടി പാര്‍വതിയും നടന്‍ കാളിദാസും മകള്‍ ചക്കി എന്ന മാളവികയും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് പ്രിയങ്കരമാണ്. പരസ്യ രംഗത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവട് വച്ചിരിക്കുകയാണ് മാളവിക.
അച്ഛന്‍ ജയറാമിനൊപ്പം എത്തിയ പരസ്യം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. മകളുടെ വിവാഹം സ്വപ്‍നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍. ജയറാമും മകൾ മാളവികയും ഒന്നിച്ചെത്തിയ ഈ പരസ്യം ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന ഒന്നാണ്. 'എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക' എന്ന വാചകമാണ് ട്രോളന്മാർ പലരും പിടിവള്ളിയാക്കിയത്. ഇതെല്ലാം ആസ്വദിക്കുകയാണ് താരം.
പരസ്യത്തിലും അച്ഛനും മകളുമായുമാണ് ജയറാമും മാളവികയും വേഷമിട്ടത്. മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹങ്ങളാണ് പരസ്യത്തിലൂടെ പറഞ്ഞത്. ടിവിയിലും സമൂഹമാധ്യമങ്ങളിലും പരസ്യം സൂപ്പർഹിറ്റായിരുന്നു
എന്നാൽ താന്‍ ഉടനെയൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മാളവിക. 'ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. - മാളവിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിന് മറുപടിയുമായി അമ്മ പാര്‍വതി രംഗത്ത് വന്നു. 'എന്റെ ചക്കി കുട്ടന്‍ എന്നാണ്' പാര്‍വതി കുറിച്ചത്.
https://www.facebook.com/Malayalivartha

























