വീട്ടുവളപ്പില്‍ വച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അനുശ്രീ! മഹാ ബോറെന്ന് യുവതിയുടെ കമന്റ്, കിടിലൻ മറുപടിയുമായി താരം; പിന്നെ സംഭവിച്ചത്... ഏറ്റെടുത്ത് സോഷ്യൽമീഡിയ..

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ,ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്. അഭിനയം കൊണ്ട് മലയാളികളുടെ ഉള്ളിൽ സ്ഥാനം പിടിച്ച താരം അവധി ദിനങ്ങള്‍ ആഘോഷമാക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ ദിവസം വീട്ടുവളപ്പില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി അനുശ്രീ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ കമന്റ് ബോക്സില്‍ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. അനുശ്രീയുടെ വസ്ത്രധാരണമാണ് വിമര്‍ശനത്തിനു കാരണം. സിനിമയില്‍ നാടന്‍ വേഷങ്ങളില്‍ ചെയ്യുന്ന അനുശ്രീയ്ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ യോജിക്കുന്നില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. ഈ വസ്ത്രം മഹാ ബോറാണെന്നായിരുന്നു ഒരു യുവതിയുടെ കമന്റ്. അതിന് അനുശ്രീ നല്‍കിയ മറുപടി ഇങ്ങനെ..' താങ്കള്‍ നല്ല വസ്ത്രം ധരിച്ചോളൂ'.
അനുശ്രീയുടെ മറുപടി വന്നതോടെ അവര്‍ ഇങ്ങനെ കുറിച്ചു, 'ചേച്ചി നിങ്ങളെ ഇങ്ങനെയുള്ള വസ്ത്രത്തില്‍ കണ്ടിട്ടില്ല അതുകൊണ്ടു പറഞ്ഞതാ. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇങ്ങനെ കണ്ടപ്പോള്‍ ഇഷ്ടമായില്ല.' എന്നാല്‍ ഇതിനും താരം മറുപടി നല്‍കിയിട്ടുണ്ട്. 'എപ്പോഴും പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്ചാല്‍ മാത്രം പറ്റില്ലല്ലോ. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണം നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല.അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.' അനുശ്രീയെ പിന്തുണച്ചും നിരവധി ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. വസ്ത്രധാരണം തികച്ചും വ്യക്തിപരമാണെന്നും മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























