"ഡാനിയല്‍ എന്താണ് ചെയ്യുന്നതെന്ന് ഇപ്പോഴാണ് കണ്ടത്. ഇതിനുള്ള മറുപടി നാളെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ച് തരാം" ഭർത്താവ് ഡാനിയേലിനെ വെല്ലുവിളിച്ച് സണ്ണി ലിയോൺ

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെയാണ് കഴിഞ്ഞുപോരുന്നത്. എന്നാലോ വീട്ടിലിരിക്കുമ്പോള്‍ വിനോദത്തിനായി എന്തൊക്കെ ചെയ്യാമെന്നാണ് എല്ലാവരും നോക്കുന്നത് തന്നെ. ഇതോടൊപ്പം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തിങ്ങി നില്ക്കാൻ സിനിമാ താരങ്ങളും പലതരം പ്രവർത്തിങ്ങളിൽ ഏർപ്പെടുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
അതോടൊപ്പം തന്നെ അക്കൂട്ടത്തില്‍ ബോളിവുഡില്‍ ഏറ്റവും സാമൂഹ്യമാധ്യമങ്ങളിൽ സജ്ജീവമായി നില്‍ക്കുന്നത് സണ്ണി ലിയോണും കുടുംബുവും ആണ്. അത്തരത്തിൽ ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചെയ്യുന്ന സണ്ണി ലിയോണിനെയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനെയും നാം കണ്ടതാണ്.
നമ്മുടെ കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള നടി കൂടിയാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ എന്നാലിതാ എല്ലാത്തിനും പിന്നാലെ ഭാര്യ വീട്ടില്‍ എങ്ങനെയാണെന്ന് പറയുകയാണ് ഡാനിയല്‍. സണ്ണി പാചകത്തില്‍ മിടുക്കിയാണെന്നും വീട്ടിലെ കാര്യങ്ങള്‍ എല്ലാം നന്നായി നോക്കും എന്നുമൊക്കെയാണ് ഡാനിയല്‍ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. ഒപ്പം തന്റെ കൈയിലുള്ള പ്ലക്ക് കാര്‍ഡ് പൊക്കി ഡാനിയല്‍ കാണിക്കുന്നുമുണ്ടായിരുന്നു. എന്നാലോ അതില്‍ പറഞ്ഞതിന് വിപരീതമായ കാര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
''അവള്‍ എന്നെ ഭ്രാന്തനാക്കുകയാണ്. ദിവസം മുഴുവന്‍ അവള്‍ കിടന്ന് ഉറങ്ങും. അവളുടെ പാചകം വളരെ മോശമാണ്. അവള്‍ ഭയങ്കര മടിച്ചിയാണ്. എപ്പോഴും ദിവസം മുഴുവനും സെല്‍ഫി എടുത്ത് കൊണ്ട് നടക്കും'' എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു ഭാര്യയെ കുറിച്ച് കാര്‍ഡിലെഴുതി ഡാനിയല്‍ കാണിച്ചത്. ഇതിനിടെ സണ്ണി വീഡിയോ ചെയ്യുന്നത് കണ്ട് മുന്നോട്ട് വരുകയും ചെയ്തു. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച സണ്ണിയെ ഡാനിയല്‍ കെട്ടിപിടിച്ച് ചേര്‍ത്ത് നിര്‍ത്തുകയുമായിരുന്നു.
എന്നാലോ ഡാനിയലിന്റെ ഈ വീഡിയോ സണ്ണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്തത്. ''ഡാനിയല്‍ എന്താണ് ചെയ്യുന്നതെന്ന് ഇപ്പോഴാണ് കണ്ടത്. ഇതിനുള്ള മറുപടി നാളെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ച് തരാ''മെന്നും വെല്ലുവിളിച്ചുകൊണ്ടാണ് സണ്ണി പോസ്റ്റില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha

























