Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എനിക്കിനി സാധിക്കുമോ?എന്ത് വേ​ഗമായിരുന്നു നമ്മുടെ ഓട്ടത്തിന്, എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍...

21 APRIL 2020 06:47 PM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണ്‍ തീരാന്‍ 21 ദിവസം കാത്തിരുന്ന ജനതക്ക് വീണ്ടും കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ലോക്ഡൗണ്‍ കാലത്തെ ക്ഷമയോടെ നേരിടാനും കാത്തിരിക്കാനുമുള്ള സന്ദേശം പങ്ക് വെച്ച്‌ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. 'വി ഷാല്‍ ഓവര്‍ കം' എന്ന തലക്കെട്ടോടെ ബ്ലോഗ് എഴുതിയത്. നഷ്ടപ്പെടുമ്ബോഴാണ് എന്തിന്റെയും വില അറിയുന്നതെന്നും സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണെന്നും താരം ഓര്‍മിപ്പിക്കുന്നു. ലോക്ഡൗണ്‍ നീട്ടിയ സാഹചര്യം പരിഗണിച്ച്‌ എല്ലാവരും കാത്തിരിക്കേണ്ടതുണ്ടെന്നും ക്ഷമയോടെ എല്ലാവരും അതിന് തയാറാകണമെന്നും അദ്ദേഹം തന്റെ ബ്ലോഗിലൂടെ പറയുന്നു.

ബ്ലോ​ഗിന്റെ പൂര്‍ണരൂപം ഇങ്ങനെ;

കാത്തിരിക്കുകയായിരുന്നു നമ്മളെല്ലാം ഇരുപത്തിയൊന്ന് ദിവസത്ത അടച്ചിരിപ്പിന് ശേഷം സ്വാതന്ത്ര്യത്തോടെ ഈ ലോകത്തേക്കിറങ്ങാന്‍. നാം നടന്ന വഴികളിലേക്ക്, കൂട്ട് കൂടിയിരുന്ന ഇടങ്ങളിലേക്ക്, നമ്മുടെ അങ്ങാടികളിലേക്ക്, കടലോരങ്ങളിലേക്ക്, കളിസ്ഥലങ്ങളിലേക്ക്,ആഘോഷ​സംഗമങ്ങളിലേക്ക്, തൊഴിലിടങ്ങളിലേക്ക്, ആരാധനാലയങ്ങളിലേക്ക്, ഉത്സവപറമ്ബുകളിലേക്ക്, ഹൃദ്യമായ സായാഹ്നങ്ങളിലേക്ക്, സന്തോഷ പൂര്‍ണമായ രാവുകളിലേക്ക് തിരിച്ചു പോകാന്‍, ജീവിതത്തെ തിരിച്ചു പിടിക്കാന്‍, അതേ നാമെല്ലാം കാത്തിരിക്കുകയായിരുന്നു. നമ്മള്‍ കാത്തിരിക്കുകയായിരുന്നു

ലോക്ക്ഡൗണിന്റെ അതിര്‍ത്തികള്‍ക്കപ്പുറം തനിച്ചായി പോയ മാതാപിതാക്കളെ കാണാന്‍, കുടുംബത്തെ കാണാന്‍, കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാന്‍, രോ​ഗികളായ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാന്‍, മുറിഞ്ഞു പോയ സൗഹൃദങ്ങില്‍ വീണ്ടും കണ്ണിചേരാന്‍.. നാമെല്ലാം വെമ്ബലോടെ കാത്തിരിക്കുകയായിരുന്നു.

നമുക്ക് ചെയ്ത് തീര്‍ക്കാന്‍ ഏറെയുണ്ടായിരുന്നു. പാതിയില്‍ നിന്നു പോയ ജോലികള്‍, വീട്ടേണ്ട ബാധ്യതകള്‍, മുടങ്ങതിരിക്കേണ്ട കടമകള്‍, മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍. എന്നാല്‍ രാജ്യം പറഞ്ഞു, അരുത് ആയിട്ടില്ല, അല്‍പം കൂടി ക്ഷമിക്കൂ.. നിങ്ങള്‍ക്ക് വേണ്ടി, നമുക്ക് വേണ്ടി ഈ നാടിന് വേണ്ടി. സ്വാതന്ത്രൃത്തിന്റെ പടിവാതിക്കല്‍ വച്ച്‌ വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്ബോള്‍ നാം തിരിച്ചെത്തുന്നത് നമ്മളിലേക്ക് തന്നെയാണ്. നമ്മുടെ തന്നെ ഓര്‍മകളിലേക്ക്, കടന്നു പോയ വഴികളിലേക്ക്.

നഷ്ടപ്പെടുമ്ബോഴാണ് എന്തിന്റെയും വില അറിയുന്നത്. സ്വാതന്ത്രൃവും അങ്ങനെ തന്നെ. ഈ ഭൂമിയില്‍, ഈ നാട്ടില്‍ നാം എത്ര മേല്‍ സ്വതന്ത്രരായിരുന്നു. സ്കൂളിലേക്ക് നാം നടന്ന പോയ വഴികള്‍, നാം കളിച്ച വീട്ടു തൊടികള്‍, വളരും തോറും നാം കണ്ട സ്വപ്നങ്ങള്‍, നാം തേടിയ ജോലികള്‍, ഒടുവില്‍ എത്തിച്ചേര്‍ന്ന ഇടങ്ങള്‍, നമ്മുടെ അധ്വാനങ്ങള്‍, ആത്മസംതൃപ്തികള്‍, പ്രിയപ്പെട്ടവരുമൊത്ത് ലവഴിച്ച നിമിഷങ്ങള്‍, നമ്മുടെ നേട്ടങ്ങള്‍, പങ്കിടലുകള്‍, കണ്ട് വിസ്മയിച്ച മനോഹര കാഴ്ച്ചകള്‍, തനിച്ച്‌ സഹിച്ച സഹനങ്ങള്‍, ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന ആധികള്‍. ഇവയിലേക്കെല്ലാം തിരിച്ചു പോകുമ്ബോള്‍ നാം നമ്മില്‍ തന്നെ എത്തുന്നു.

എന്ത് വേ​ഗമായിരുന്നു നമ്മുടെ ഓട്ടത്തിന്, എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍, ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര, കാണാതെ പോയതെത്ര, കേട്ടതെത്ര, കേള്‍ക്കാതെ പോയതെത്ര, കണ്ട വിദൂര വിസ്മയങ്ങളേക്കാള്‍ മോഹനം കാണാതെ പോയ വീട്ടു വിസ്മയങ്ങളാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കാം.

നമ്മുടെ വയോജനങ്ങള്‍ അനുഭവിക്കുന്ന ഏകാന്തത ചിലരെങ്കിലുമൊക്കെ മനസിലാക്കിയിരിക്കാം. പുറത്തിറങ്ങാനാവാതെ ജാലകകള്ളിയിലൂടെ നോക്കിയിരിക്കുമ്ബോള്‍ ചിലരെങ്കിലും പറ‍ഞ‍ിരിക്കാം ഈ ലോകം എത്ര മേല്‍ മനോഹരമാണ്, എത്ര വിശാലമാണ്. സ്വയം അണിഞ്ഞ വിലങ്ങുകള്‍ മാറ്റി അധികം വൈകാതെ വീണ്ടും ലോകത്തേക്ക് ഇറങ്ങുമ്ബോള്‍ നാമെല്ലാം പങ്കിടുന്ന പൊതു ചോദ്യമുണ്ട്…എവിടെ തുടങ്ങണം? എങ്ങോട്ട് പോകണം? എനിക്കിനി സാധിക്കുമോ?

പ്രസിദ്ധനായ ഒരു ​ഗ്രീക്ക് എഴുത്തുകാരന്റെ ആത്മകഥയിലെ രം​ഗം ഓര്‍മ വരുന്നു. അദ്ദേഹം കുട്ടിക്കാലം ഓര്‍ക്കുകയാണ്, കൊടും മഴ പ്രളയം നാടിനെ മുക്കിയിരിക്കുന്നു, അവരുടെ മുന്തിരിപ്പാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയത് അവന്‍ കണ്ടു. അധ്വാനിച്ചതെല്ലാം പ്രകൃതി എടുത്തിരിക്കുന്നു. വീടിന്റെ നനഞ്ഞ വാതില്‍പടിയില്‍ അച്ഛന്‍ നില്‍പ്പുണ്ടായിരുന്നു, അച്ഛന്‍ പട്ടാളക്കാരനായിരുന്നു. ഒരുപാട് യുദ്ധങ്ങള്‍ കടന്നു പോന്നയാള്‍. തീക്ഷണമായി ജീവിതം രുചിച്ചയാള്‍. വിറച്ച്‌ വിറച്ച്‌ അവന്‍ ചോദിച്ചു നമ്മുടെ മുന്തിരി മുഴുവന്‍ പോയി അല്ലേ അച്ഛാ….അപ്പോള്‍ മുഴങ്ങുന്ന സ്വരത്തില്‍ അച്ഛന്‍ പറഞ്ഞു നമ്മള്‍ പോയില്ലല്ലോ.

സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍ തിരിച്ചു വരുമ്ബോള്‍ നമുക്ക് പറയാറാകണം, നമ്മള്‍ പോയില്ലല്ലോ… നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചു പിടിക്കാം.. അതിനായി നാം ക്ഷമിച്ചിരുന്നേ മതിയാകൂ… നമുക്ക് വേണ്ടി ഈ നാടിന് വേണ്ടി,. ആശങ്കകളുടെയും നിരാശകളുടെയും വേദനകളുടെയും വിഷാദങ്ങളുടെയും അപ്പുറത്ത് നിന്ന് ഞാനൊരു ​ഗാനം കേള്‍ക്കുന്നു.. പിറ്റ് സീ​ഗര്‍ എന്ന അമേരിക്കന്‍ നാടോടി ​ഗായകന്റെ പ്രത്യാശാഭരിതമായ ആ ​ഗാനം.

we shall overcome
we shall overcome someday
oho, deep in my heart, i do believe
we shall overcome someday

സ്നേഹത്തോടെ മോഹന്‍ലാല്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (18 minutes ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (24 minutes ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (32 minutes ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (1 hour ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (2 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (2 hours ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (2 hours ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (3 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (3 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (3 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends