ഋഷി കപൂറിന്‍റെ അന്ത്യയാത്രയില്‍ ഫോണുപയോഗിച്ച ആലിയ ഭട്ടിനെ വിമർശിക്കുന്നവർ ഇത് അറിയണം...

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചത്. ഇന്ത്യൻ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിർമാതാവുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. ലോക് ഡൗണായതിനാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയായാണ് താരം സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാക്കികൊണ്ട് മരിച്ചുവെന്ന വാർത്ത പുറത്തു വന്നത്.
ലോക്ക് ഡൗണിനിടയിലും സംസ്‌കാര ചടങ്ങില്‍ ബോളിവുഡ് നടിയും റണ്‍ബീറിന്റെ കാമുകിയുമായ ആലിയ ഭട്ട് എത്തിയിരുന്നു. ചടങ്ങിലുടനീളം ആലിയ ഫോണ്‍ പിടിച്ച് നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ആലിയ ഫോണ്‍ ഉപയോഗിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അടുത്ത വൃത്തങ്ങള്‍. മകനും ഭാര്യയും സഹോദരനുമൊക്കെ ഋഷി കപൂറിന് അരികിലുണ്ടായിരുന്നു. മകളായ റിദ്ദിമ കപൂര്‍ ഡല്‍ഹിയിലായിരുന്നു. പിതാവിനെ അവസാനമായി കാണാനായി മകളെത്തുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങിയ റിദ്ദിമ ബുധനാഴ്ച രാത്രി ഋഷിയുടെ ആരോഗ്യ നില വഷളായത് അറിഞ്ഞയുടന്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്രയ്‌ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയയെങ്കിലും ലഭിച്ചില്ല. അന്ത്യം സംഭവിച്ച ശേഷം രാവിലെ 10.45ന് റോഡ് മാര്‍ഗം യാത്രയ്ക്ക് റിദ്ദിമയടക്കം അഞ്ചു പേര്‍ക്ക് ഡല്‍ഹി പൊലീസ് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ സംസ്കാര ചടങ്ങുകള്‍ക്ക് അവര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ആലിയയുടെ ഫോണിലൂടെയാണ് അച്ഛനെ യാത്രയയക്കുന്ന ചടങ്ങ് ആ മകള്‍ കണ്ടത്. 15 മണിക്കൂറിലെറെ യാത്ര ചെയ്‌ത് രാത്രി വൈകിയാണ് അവരെത്തിയത്. ഋഷിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് 4ന് ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha


























