Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആ ഒരൊറ്റ സിനിമയിലൂടെ മാധവിയുടെ ദുഷ്‌പേരും മാറികിട്ടി.... പല സൂപ്പര്‍ താരങ്ങളും ഒഴുവാക്കിയത് മാധവി ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റാക്കി

02 MAY 2020 08:08 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാള സിനിമയില്‍ പൊതുവേയുള്ള ഒരു അന്ധവിശ്വാസമായിരുന്നു മാധവി ഒരു ഭാഗ്യമില്ലാത്ത നായികയാണ് എന്നുള്ളത്. മാധവി അഭിനയിച്ച ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വിജയം കൊണ്ടുവരില്ല എന്ന സിനിമാക്കാരുടെ ചിന്ത. എന്നാല്‍ ഈ വിശ്വായത്തെ പൊളിച്ചെഴുതി കൊണ്ടാണ് 'ആകാശദൂത്' എന്ന ചിത്രം മലയാള സിനിമയില്‍ ചരിത്ര വിജയമായത്.

സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത് എന്ന ചിത്രത്തിന് വേണ്ടി പല നായികമാരെയും സംവിധായകന്‍ സമീപിച്ചു. പക്ഷെ നാല് കുട്ടികളുടെ അമ്മയായി വേഷമിടാന്‍ അന്നത്തെ പല നായികമാരും വിസമ്മതം പ്രകടിപ്പിച്ചു. മക്കളുടെ പ്രായം കുറച്ചു കൂടി കുറയ്ക്കാമോ എന്ന് വരെ ചില നായിക നടിമാര്‍ ചോദിച്ചു. ചിലര്‍ ഡേറ്റില്ലെന്ന കാരണം പറഞ്ഞു പിന്മാറി. മറ്റു ചിലര്‍ അമ്മ കഥാപാത്രം സ്വീകരിക്കാനും തയ്യാറായില്ല. 'ആകാശദൂത്' എന്ന സിനിമയില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞത് നായികയായുള്ള അതിന്റെ കാസ്റ്റിംഗ് തന്നെയായിരുന്നു.
മലയാള സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന ഒരു എക്‌സ്പീരിയന്‍സ് നടി മാത്രം ചെയ്യേണ്ട റോളിന് പുതുമുഖത്തെ പരീക്ഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ലായിരുന്നു. മലയാളത്തില്‍ മറ്റു അമ്മ കഥാപാത്രങ്ങള്‍ ചെയ്യുന്ന നടിയും ആ വേഷത്തിന് യോജിക്കില്ലെന്ന് മനസ്സിലായതോടെ അന്ന് തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന മാധവിയെ സമീപിക്കാന്‍ സിബി മലയിലും കൂട്ടരും തീരുമാനിച്ചു. മാധവി അഭിനയിക്കുന്ന സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടില്ലെന്ന ഒരു അന്ധവിശ്വാസവും അന്ന് മലയാള സിനിമയില്‍ നിലനിന്നിരുന്നു അതിനെ പൊളിച്ചെഴുതി കൊണ്ടായിരുന്നു സിബി മലയില്‍ ടീം ആകാശദൂതില്‍ മാധവിയെ കാസ്റ്റ് ചെയ്തത്. പിന്നീട് ആകാശ ദൂതിന്റെ തെലുങ്ക് ചിത്രത്തിലും ബംഗാളി ചിത്രത്തിലും നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് മാധവി തന്നെയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (37 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (38 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends