'തുപ്പാക്കി 2'വിലും നിഷയായി കാജല്‍ ഉണ്ടാകും
ദളപതി വിജയ് ചിത്രം 'തുപ്പാക്കി'യുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന് എ.ആര് മുരുകദോസ് ചെന്നൈയിലെ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു. 'തുപ്പാക്കി 2'വിലും നായികയായി കാജല്‍ അഗര്‍വാള്‍ എത്തുമെന്നാണ് അണിയറയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2012 ലാണ് തുപ്പാക്കി റിലീസ് ചെയ്തത്. നിഷ എന്ന കഥാപാത്രമായാണ് കാജല്‍ അഗര്‍വാള്‍ ആദ്യ ഭാഗത്തില്‍ വേഷമിട്ടത്. നടന് ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പര്‍ സെല്‍സ് എന്നു പേരായ ഇടനിലക്കാരെ നിഷ്ക്രിയരാക്കി കൊണ്ട് മുംബൈയിലെ ബോംബ് സ്ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു തുപ്പാക്കി പറഞ്ഞത്.
https://www.facebook.com/Malayalivartha