Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ലാല്‍ സാര്‍..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കില്‍... ഞാന്‍ അഭിനയരംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷമെന്ന് അനുശ്രീ

04 MAY 2020 08:19 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുശ്രീ. തന്റെതായ ശൈലിയിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരം, അഭിനയരംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷം പിന്നിടുന്നു. റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥിയായി പങ്കെടുത്ത ശേഷമാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരില്‍ ഒരാളായിട്ടാണ് നടി എത്തിയിരുന്നത്. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. ഡയമണ്ട് നെക്ലേസ് പുറത്തിറങ്ങിയിട്ട് ഏട്ട് വര്‍ഷമായിരിക്കുകയാണ്. സിനിമയുടെ ഏട്ടാം വാര്‍ഷികത്തില്‍ ലാല്‍ജോസിന് നന്ദി പറഞ്ഞുകൊണ്ടുളള അനുശ്രീയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു.

അനുശ്രീയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ലാല്‍ജോസ് മേച്ചേരി എന്ന സംവിധായകനിലൂടെ ....എന്റെ ലാല്‍ സാര്‍ എനിക്ക് നല്‍കിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്കു ഞാന്‍ വന്നിട്ടു 8വര്‍ഷം...എന്റെ ആദ്യ സിനിമ റിലീസ് ആയതു 8വര്‍ഷം മുന്നേ ഉള്ള ഈ ദിവസം ആണ് ...ലൊക്കേഷനിലേക്ക് ഞാന്‍ ആദ്യം ചെന്ന നിമിഷം,എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം ,ആദ്യമായി ഡബ്ബിങ് ചെയ്തത്,തീയേറ്ററില്‍ എന്നെ ഞാന്‍ ആദ്യമായി കണ്ടത് എല്ല്‌ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സില്‍ ഉണ്ട് ..എല്ലാവരോടും ഒരുപാട് നന്ദി ..എന്നെ സ്‌നേഹിച്ചതിനും സപ്പോര്‍ട്ട് തന്നതിനും ...പ്രത്യേകിച്ച് ലാല്‍സാറിനോട് ..ലാല്‍ സാര്‍..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കില്‍ ഞാന്‍ ഇങ്ങനെ ഒന്നും ആകില്ലാരുന്നു ...ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ്. അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഡയമണ്ട് നെക്ലേസിന് പിന്നാലെ മോളിവുഡിലെ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി അനുശ്രീ തിളങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ നായികയായി മധുരരാജയിലും നടി തിളങ്ങിയിരുന്നു. പ്രതി പൂവന്‍ കോഴി, മൈ സാന്റ തുടങ്ങിയ സിനിമകളായിരുന്നു അനുശ്രീയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച താരമാണ് അനുശ്രീ. ഇരുപത്തഞ്ചിലധികം സിനിമകളില്‍ അനുശ്രീ മലയാളത്തില്‍ അഭിനയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (37 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (38 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends