വീണ്ടും വിവാദത്തിലായി പോപ് താരം മഡോണ...
ലോകം മുഴുവന്‍ കൊറോണ വ്യാപനത്തിന്റെ ഭീതിയിലായിരിക്കെ ബാത്ത്ടബില്‍ കിടന്ന് കോവിഡിനെതിരെ ജാഗ്രതാ സന്ദേശം നടത്തിയതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ പോപ് താരം മഡോണ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കഴിഞ്ഞ ദിവസം കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി തന്റെ ശരീരത്തിലുണ്ടെന്ന അവകാശവാദവുമായി ഗായിക എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ ലോക്ഡൌണ് ലംഘനം. സുഹൃത്തും ഫൊട്ടോഗ്രഫറുമായ സ്റ്റീവന്‍ ക്ലെയിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് താരം പങ്കെടുത്തത്.
ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയതിനു ശേഷമാണ് സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിയില്‍ മഡോണ പങ്കെടുത്തത്. മുഖാവരണം ധരിക്കാതെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മഡോണയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
ആന്റിബോഡി ടെസ്റ്റിന് വിധേയയായ മഡോണ ടെസ്റ്റ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കോവിഡിനെ പ്രതിരോധിക്കാന്‍ തന്റെ ശരീരത്തിന് ശേഷിയുണ്ടെന്ന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. 'കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയിരുന്നു. എന്റെ ശരീരത്തില്‍ ആന്റിബോഡിയുണ്ടെന്ന് കണ്ടത്തി. അതുകൊണ്ട്, നാളെ ഞാന്‍ കാറെടുത്ത് ഒരു ദീര്‍ഘദൂര ഡ്രൈവിന് ഇറങ്ങും. ജനാലകള്‍ തുറന്നിട്ട് കോവിഡ് വൈറസുള്ള വായു ശ്വസിക്കും.' താരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയില്‍ പങ്കെടുത്ത താരം വിമര്‍ശനത്തിനു ഇരയാകുകയാണ്.
https://www.facebook.com/Malayalivartha